---
title: "വഴിയാത്രക്കാരന് ദേഹാസ്വാസ്ഥ്യം; സഹായവുമായി ഗവർണർ രാജേന്ദ്ര ആർലേക്കർ"
english_title: "Kerala Governor Rajendra Arlekar Stops Car to Help Man Who Fainted in Thiruvananthapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379209/governor-rajendra-arlekar-helps-man-fainted-thiruvananthapuram"
published_at: "2026-08-19T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a85893f21bae_1000229092.jpg"
keywords: ["Rajendra Arlekar", "Thiruvananthapuram", "Humanitarian"]
---

# വഴിയാത്രക്കാരന് ദേഹാസ്വാസ്ഥ്യം; സഹായവുമായി ഗവർണർ രാജേന്ദ്ര ആർലേക്കർ

> **Lead Summary:** **തിരുവനന്തപുരം: ** ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ വഴിയാത്രക്കാരന് ദേഹാസ്വാസ്ഥ്യം ഉണ്ടായപ്പോൾ സഹായവുമായി ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ.

## Article Content

**തിരുവനന്തപുരം: ** ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ വഴിയാത്രക്കാരന് ദേഹാസ്വാസ്ഥ്യം ഉണ്ടായപ്പോൾ സഹായവുമായി ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ.

ലോക്‌ഭവൻ ഗേറ്റ് കടന്ന് പുറത്തേക്ക് പോകുന്നതിനിടെയാണ് വെള്ളയമ്പലം സ്വദേശി ഗിരീഷ് പെട്ടെന്ന് തലകറങ്ങി റോഡിൽ വീണത്. ഷുഗർ കൂടിയതാണ് കാരണമെന്നാണ് വിവരം.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ഗവർണർ വാഹനത്തിൽ നിന്ന് ഇറങ്ങി ഗിരീഷിന്റെ അടുത്തെത്തി. ഏകദേശം 15 മിനിറ്റോളം സ്ഥലത്ത് തുടർന്ന് ആരോഗ്യനില അന്വേഷിച്ചു. ആവശ്യമായ സഹായങ്ങൾ നൽകാൻ ഒപ്പമുണ്ടായിരുന്ന സ്റ്റാഫിന് നിർദേശവും നൽകി.

ഗവർണറുടെ സ്റ്റാഫാണ് ഗിരീഷിന് വെള്ളം നൽകിയതും മുഖം കഴുകി കൊടുത്തതും. ഗിരീഷ് നൽകിയ ഫോൺ നമ്പറിൽ ബന്ധപ്പെട്ട് വീട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു. ആള്തറ ദേവീക്ഷേത്രത്തിന് സമീപമാണ് ഗിരീഷിന്റെ വീട്. കുടുംബം ദൂരെ ആയതിനാൽ ഉടൻ എത്താൻ കഴിഞ്ഞില്ല.

ആദ്യം ആശുപത്രിയിലെത്തിച്ച് ആരോഗ്യനില പരിശോധിച്ച ശേഷം വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് ഗവർണർ നിർദേശിച്ചു. തുടർന്ന് ആശുപത്രിയിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളും നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379209/governor-rajendra-arlekar-helps-man-fainted-thiruvananthapuram)