---
title: "മരവ്യവസായ നിയമഭേദഗതി കർഷകർക്ക് അനുകൂലം; വ്യാജപ്രചാരണങ്ങൾക്കെതിരെ മര വ്യാപാരികൾ"
english_title: "Timber Industry Law Amendment Beneficial for Farmers Says KSTMA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379309/timber-industry-law-amendment-beneficial-for-farmers-says-kstma"
published_at: "2026-08-20T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a869c377840b_ss.jpeg"
keywords: ["Timber Industry Kerala", "KSTMA Kannur", "Timber Merchants Association", "Wood Industry Law Amendment"]
---

# മരവ്യവസായ നിയമഭേദഗതി കർഷകർക്ക് അനുകൂലം; വ്യാജപ്രചാരണങ്ങൾക്കെതിരെ മര വ്യാപാരികൾ

> **Lead Summary:** **കണ്ണൂർ : **സംസ്ഥാനത്തെ പരിസ്ഥിതിക്കും മരങ്ങൾക്കും മരവ്യവസായ നിയമ ഭേദഗതി നിയമം തിരിച്ചടിയാകുന്നുവെന്ന കുപ്രചരണം അടിസ്ഥാന രഹിതമാണെന്നും പ്രസ്തുത നിയമം കർഷകർ ഉൾപെടെയുള്ള വർക്ക് ഗുണകരമാണെന്നും കേരള സ്റ്റേറ്റ് ടിമ്പർമർച്ചന്റ് അസോസിയേഷൻ ( കെ എസ് ടി എം എ) ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

## Article Content

**കണ്ണൂർ : **സംസ്ഥാനത്തെ പരിസ്ഥിതിക്കും മരങ്ങൾക്കും മരവ്യവസായ നിയമ ഭേദഗതി നിയമം തിരിച്ചടിയാകുന്നുവെന്ന കുപ്രചരണം അടിസ്ഥാന രഹിതമാണെന്നും പ്രസ്തുത നിയമം കർഷകർ ഉൾപെടെയുള്ള വർക്ക് ഗുണകരമാണെന്നും കേരള സ്റ്റേറ്റ് ടിമ്പർമർച്ചന്റ് അസോസിയേഷൻ ( കെ എസ് ടി എം എ) ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

ചട്ട ഭേദഗതിയെ അന്തമായി വിമർശിക്കാതെ പാഴ്‌തടികൾക്ക് വില വർധിപ്പിക്കാൻ തയ്യാറായാൽ ജില്ലയിലെ അസംസ്കൃതവസ്തു‌ക്കളുടെ ലഭ്യതക്കുറവ് പരിഹരിക്കാൻ കഴിയുമെന്നും ഇവർ പറഞ്ഞു. സോമിൽ ഓണേഴ്‌സ് ആന്റ്പ്ലൈവുഡ് മാനുഫാച്ചറിംഗ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയും കേരള സ്റ്റേറ്റ് ടിമ്പർ മർച്ചൻസ് അസോസിയേഷൻ സംസ്ഥാനകമ്മറ്റിയും നടത്തിയ ഇടപെടൽ മൂലമാണ്കഴിഞ്ഞ ഗവർമെൻ്റിൻ്റെ കാലത്ത് ചട്ടം ഭേദഗതി വരുത്തിയത്.

സത്യാവസ്ഥ ഇതാണെന്നിരിക്കെ ഗവർമെൻ്റിനേയും കോടതിയേയും സമൂഹത്തിനേയും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളുമായാണ് ചില കേന്ദ്രങ്ങൾ മുന്നോട്ട് വന്നിട്ടുള്ളതെന്നുമിവർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസ്ഥാന ഭാരവാഹികളായ സി എച്ച് മുനീർ , ബെന്നി കൊട്ടാരത്തിൽ , ബേബി കൊല്ലക്കോമ്പിൽ , ജോസഫ് പി ടി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379309/timber-industry-law-amendment-beneficial-for-farmers-says-kstma)