---
title: "ക്ഷേമ പെൻഷൻ വിതരണത്തിൽ സഹകരണ ബാങ്കുകളെ ഒഴിവാക്കി: കേളകത്ത് സി.പി.ഐ.(എം) പ്രതിഷേധ സദസ്സ്"
english_title: "CPIM Organizes Protest at Kelakam Over Welfare Pension Distribution Issue"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379321/cpim-organizes-protest-at-kelakam-over-welfare-pension-distribution-issue"
published_at: "2026-08-20T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a86ac862ac2a_aa.jpeg"
keywords: ["Kelakam News", "Kerala Welfare Pension", "CPIM Protest Kelakam", "PV Prabhakaran Peravoor"]
---

# ക്ഷേമ പെൻഷൻ വിതരണത്തിൽ സഹകരണ ബാങ്കുകളെ ഒഴിവാക്കി: കേളകത്ത് സി.പി.ഐ.(എം) പ്രതിഷേധ സദസ്സ്

> **Lead Summary:** **കേളകം**: ക്ഷേമ പെൻഷൻ വീടുകളിൽ എത്തിച്ചിരുന്ന സഹകരണ ബാങ്കുകളെ പെൻഷൻ വിതരണം ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കിയ സർക്കാർ തീരുമാനത്തിനെതിരേ സി പി ഐ എം ന്റേയും വിവിധ സംഘടനകളുടേയും നേതൃത്വത്തിൽ പ്രതിഷേധ സദസ് നടത്തി. കേളകം ടൗണിൽ നടന്ന പ്രതിഷേധ സദസ് സി പി ഐ എം പേരാവൂർ ഏരിയ സെക്രട്ടറി പി.വി.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.

## Article Content

**കേളകം**: ക്ഷേമ പെൻഷൻ വീടുകളിൽ എത്തിച്ചിരുന്ന സഹകരണ ബാങ്കുകളെ പെൻഷൻ വിതരണം ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കിയ സർക്കാർ തീരുമാനത്തിനെതിരേ സി പി ഐ എം ന്റേയും വിവിധ സംഘടനകളുടേയും നേതൃത്വത്തിൽ പ്രതിഷേധ സദസ് നടത്തി. കേളകം ടൗണിൽ നടന്ന പ്രതിഷേധ സദസ് സി പി ഐ എം പേരാവൂർ ഏരിയ സെക്രട്ടറി പി.വി.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.

അടക്കാത്തോട് ലോക്കൽ സെക്രടറി.എ എ. സണ്ണി അധ്യക്ഷനായിരുന്നു. എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ജില്ല പ്രസിഡണ്ട് തങ്കമ്മ സ്കറിയ, കേളകം ലോക്കൽ സെക്രട്ടറി കെ.പി. ഷാജി, വി.പി. ബിജു, എസ്.ടി.രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പി.കെ.മോഹനൻ , പി.ജി. സന്തോഷ്, സുമേഷ് തത്തു പാറ.കെ. കെ.റിനീഷ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379321/cpim-organizes-protest-at-kelakam-over-welfare-pension-distribution-issue)