---
title: "ഓണത്തിരക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ"
english_title: "Onam Rush: Southern Railway Announces More Special Trains from Bengaluru to Kerala via Kottayam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379462/onam-special-trains-bengaluru-kerala-southern-railway-kottayam-route"
published_at: "2026-08-21T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a880a2320173_1000229407.jpg"
keywords: ["Onam Special Train", "Bengaluru to Kerala", "Southern Railway"]
---

# ഓണത്തിരക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ

> **Lead Summary:** തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ.

## Article Content

തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ.

ബെംഗളൂരു കന്റോൺമെന്റ്, എസ്.എം.വി.ടി ബെംഗളൂരു, യശ്വന്ത്പൂർ എന്നീ സ്റ്റേഷനുകളിൽ നിന്ന് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിലേക്കും തിരിച്ചുമാണ് പുതിയ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകൾ. മൂന്നു ട്രെയിനുകളും കോട്ടയം വഴിയാണ് സർവീസ് നടത്തുക.

 *1. ബെംഗളൂരു കന്റോൺമെന്റ് – തിരുവനന്തപുരം നോർത്ത് (06579/06580)*

ബെംഗളൂരു കന്റോൺമെന്റിൽ നിന്ന് ഓഗസ്റ്റ് 28ന് വൈകിട്ട് 4:40ന് പുറപ്പെടുന്ന ട്രെയിൻ 29ന് രാവിലെ 10:30ന് തിരുവനന്തപുരം നോർത്തിൽ എത്തും. തിരിച്ച് 29ന് ഉച്ചയ്ക്ക് 12:40ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് 30ന് പുലർച്ചെ 5:15ന് ബെംഗളൂരുവിൽ എത്തും.

*സ്റ്റോപ്പുകൾ:* കെ.ആർ പുരം, ബംഗരപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോഡാനൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, വർക്കല.

 *2. എസ്.എം.വി.ടി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് (06575/06576)*

എസ്.എം.വി.ടിയിൽ നിന്ന് ഓഗസ്റ്റ് 22ന് വൈകിട്ട് 4:40ന് പുറപ്പെടുന്ന ട്രെയിൻ 23ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം നോർത്തിൽ എത്തും. മടക്ക ട്രെയിൻ 23ന് ഉച്ചയ്ക്ക് 12:40ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 24ന് പുലർച്ചെ 5:15ന് ബെംഗളൂരുവിലെത്തും.

*സ്റ്റോപ്പുകൾ:* ബെംഗളൂരു കന്റോൺമെന്റ്, കെ.ആർ പുരം, ബംഗരപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോഡാനൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, വർക്കല.

ട്രെയിനുകളുടെ റിസർവേഷൻ ഓഗസ്റ്റ് 21ന് രാവിലെ 8 മണി മുതൽ ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379462/onam-special-trains-bengaluru-kerala-southern-railway-kottayam-route)