---
title: "വൈദ്യുതി പ്രതിസന്ധി; 50 സബ്‌സ്റ്റേഷനുകളിൽ ബാറ്ററി സ്റ്റോറേജ് സ്ഥാപിക്കാൻ കെഎസ്ഇബി"
english_title: "KSEB Proposes 1500 Crore Battery Energy Storage System at 50 Substations to Tackle Power Crisis"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379468/kseb-battery-storage-system-50-substations-power-crisis-kerala"
published_at: "2026-08-21T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a880e4e2470e_1000229416.jpg"
keywords: ["KSEB", "Battery Energy Storage System", "Power Crisis Kerala"]
---

# വൈദ്യുതി പ്രതിസന്ധി; 50 സബ്‌സ്റ്റേഷനുകളിൽ ബാറ്ററി സ്റ്റോറേജ് സ്ഥാപിക്കാൻ കെഎസ്ഇബി

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം വ്യാപിപ്പിക്കാൻ കെഎസ്ഇബി.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം വ്യാപിപ്പിക്കാൻ കെഎസ്ഇബി.

50 സബ്‌സ്റ്റേഷനുകളിൽ BESS സ്ഥാപിക്കാനുള്ള 1500 കോടി രൂപയുടെ പ്രൊപ്പോസൽ കെഎസ്ഇബി സർക്കാരിന് സമർപ്പിച്ചു. VGF (വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ്) വഴി കേന്ദ്രത്തിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കാനുള്ള ഇടപെടലും നടത്തുന്നുണ്ട്.

പുറത്ത് നിന്ന് അധിക വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് നിലവിൽ പ്രതിസന്ധി മറികടക്കുന്നത്. എന്നാൽ ഈ വൈദ്യുതി പീക്ക് സമയത്ത് മാത്രമായി ഉപയോഗിക്കാൻ കഴിയുന്നില്ല. ഇതിന് പരിഹാരമായാണ് സ്റ്റോറേജ് സംവിധാനം ഏർപ്പെടുത്താൻ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച വിശദമായ പ്രൊപ്പോസൽ വൈദ്യുതി മന്ത്രിക്ക് സമർപ്പിച്ചു കഴിഞ്ഞു.

ബാറ്ററി സംവിധാനം വഴി സംഭരിച്ച വൈദ്യുതി പീക്ക് സമയങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാകും ക്രമീകരണം. ആയിരം മെഗാവാട്ട് കപ്പാസിറ്റിയുള്ള വലിയ സ്റ്റോറേജ് സംവിധാനമാണ് വിഭാവനം ചെയ്യുന്നത്. ഇതിലൂടെ ട്രാൻസ്മിഷൻ നെറ്റ്‌വർക്ക് ശക്തിപ്പെടുത്താനും കഴിയുമെന്ന് കെഎസ്ഇബി വ്യക്തമാക്കി.നിലവിൽ ആറിടങ്ങളിൽ പ്രാരംഭ ഘട്ടമായി BESS സംവിധാനം നിലവിലുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379468/kseb-battery-storage-system-50-substations-power-crisis-kerala)