---
title: "കൊല്ലത്ത് ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ വിറ്റെന്ന പരാതി; ഹൈക്കോടതിയെ സമീപിക്കാൻ കുടുംബം"
english_title: "Kollam Case: Family to Move High Court Over Alleged Sale of Private Visuals, CWC Orders Child Counseling"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379486/kollam-husband-sold-private-visuals-complaint-highcourt-cwc-child-counseling"
published_at: "2026-08-21T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8825bac8e75_1000229459.jpg"
keywords: ["POCSO", "CWC", "High Court Kerala", "Private Visuals Case"]
---

# കൊല്ലത്ത് ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ വിറ്റെന്ന പരാതി; ഹൈക്കോടതിയെ സമീപിക്കാൻ കുടുംബം

> **Lead Summary:** **കൊല്ലം: **ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വെബ്‌സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ ഹൈക്കോടതിയെ സമീപിക്കാൻ കുടുംബം.

## Article Content

**കൊല്ലം: **ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വെബ്‌സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ ഹൈക്കോടതിയെ സമീപിക്കാൻ കുടുംബം.

യുവതി നൽകിയ പരാതിയിൽ 4 വയസ്സുള്ള മകളുടെ മൊഴി കൗൺസിലിംഗ് നൽകി രേഖപ്പെടുത്താൻ കൊല്ലം ജില്ലാ ആശുപത്രി സൂപ്രണ്ടിന് സി.ഡബ്ല്യു.സി നിർദ്ദേശം നൽകി. ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സഹായത്തോടെയാകും കൗൺസിലിംഗ്.

മകൾക്ക് മുന്നിൽ അനുചിതമായി പെരുമാറിയെന്നാണ് അമ്മയുടെ പരാതിയിൽ പറയുന്നത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാകും പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തുന്ന കാര്യത്തിൽ പോലീസ് തീരുമാനമെടുക്കുക.

നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി ഹൈക്കോടതിയിൽ ഹർജി നൽകുന്നത്. ദൃശ്യങ്ങൾ സംബന്ധിച്ച തെളിവുകൾ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് കൈമാറണമെന്നും അന്വേഷണം എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥരെ ഏൽപ്പിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379486/kollam-husband-sold-private-visuals-complaint-highcourt-cwc-child-counseling)