---
title: "  72-ാമത് നെഹ്‌റു ട്രോഫി ജലമേള ഇന്ന്: പുന്നമടക്കായലിൽ ആവേശപ്പോരാട്ടം; ആലപ്പുഴയിൽ പ്രാദേശിക അവധിയും ഗതാഗത നിയന്ത്രണവും"
english_title: "72nd Nehru Trophy Boat Race Today: Traffic Restrictions and Holiday in Alappuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379574/72nd-nehru-trophy-boat-race-today-traffic-restrictions-and-holiday-in-alappuzha"
published_at: "2026-08-22T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a89302301dc9_WhatsApp_Image_2026-08-22_at_9.10.01_AM.jpeg"
keywords: ["Nehru Trophy Boat Race 2026", "Alappuzha Boat Race", "Punnamada Lake", "VD Satheesan", "DK Shivakumar"]
---

#   72-ാമത് നെഹ്‌റു ട്രോഫി ജലമേള ഇന്ന്: പുന്നമടക്കായലിൽ ആവേശപ്പോരാട്ടം; ആലപ്പുഴയിൽ പ്രാദേശിക അവധിയും ഗതാഗത നിയന്ത്രണവും

> **Lead Summary:** **ആലപ്പുഴ: **പുന്നമടയില്‍ ഇന്ന് തീപാറും പോരാട്ടം. 72-ാമത് നെഹ്‌റു ട്രോഫി ജലമേള മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. 22 ചുണ്ടന്‍ വള്ളങ്ങളടക്കം 71 വള്ളങ്ങള്‍ മാറ്റുരയ്ക്കുന്ന വള്ളംകളിക്കു സാക്ഷ്യം വഹിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യാതിഥികളായി എത്തും.

## Article Content

**ആലപ്പുഴ: **പുന്നമടയില്‍ ഇന്ന് തീപാറും പോരാട്ടം. 72-ാമത് നെഹ്‌റു ട്രോഫി ജലമേള മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. 22 ചുണ്ടന്‍ വള്ളങ്ങളടക്കം 71 വള്ളങ്ങള്‍ മാറ്റുരയ്ക്കുന്ന വള്ളംകളിക്കു സാക്ഷ്യം വഹിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യാതിഥികളായി എത്തും.

ജലമേളയോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് അവധിയാണ്. പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. രാവിലെ ഒന്‍പത് മണി മുതല്‍ ആലപ്പുഴ നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഉണ്ടാകും. ജില്ലാ കോടതിപ്പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ 22ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് ആറുമണിവരെ കെ എസ് ആര്‍ ടി സി ബസുകള്‍ ആലപ്പുഴ സ്റ്റാന്‍ഡിലേക്ക് കടത്തിവിടില്ല.

ജില്ലയിലെ എല്ലാ കെ എസ് ഇ ബി ഓഫീസുകള്‍ക്കും അവധിയായിരിക്കും. ക്യാഷ് കൗണ്ടറുകളും പ്രവര്‍ത്തിക്കുന്നതല്ല. ആലപ്പുഴ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.  

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379574/72nd-nehru-trophy-boat-race-today-traffic-restrictions-and-holiday-in-alappuzha)