---
title: "വിദേശത്തേക്ക് ചരക്ക് കയറ്റി അയക്കാൻ കണ്ണൂർ വിമാനതാവളമൊരുങ്ങി"
english_title: "Kannur airport ready to ship cargo abroad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3797/kannur-airport-ready-to-ship-cargo-abroad"
published_at: "2021-10-06T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615d795de086e_images (2).jpeg"
keywords: []
---

# വിദേശത്തേക്ക് ചരക്ക് കയറ്റി അയക്കാൻ കണ്ണൂർ വിമാനതാവളമൊരുങ്ങി

> **Lead Summary:** മട്ടന്നൂർ: വിദേശത്തേക്ക് ചരക്ക് കയറ്റി അയച്ച്‌ വിദേശ നാണ്യം നേടാനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും കണ്ണൂര്‍ രാജ്യാന്തര വിമാനതാവളമൊരുങ്ങി. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ വിദേശരാജ്യങ്ങളിലേക്ക് ചരക്കുനീക്കം സുഗമമാക്കുന്നതിനുള്ള കാര്‍ഗോ സര്‍വീസ് ഈ മാസം 16ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് കിയാല്‍ അധികൃതര്‍ അറിയിച്ചു.

## Article Content

മട്ടന്നൂർ: വിദേശത്തേക്ക് ചരക്ക് കയറ്റി അയച്ച്‌ വിദേശ നാണ്യം നേടാനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും കണ്ണൂര്‍ രാജ്യാന്തര വിമാനതാവളമൊരുങ്ങി. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ വിദേശരാജ്യങ്ങളിലേക്ക് ചരക്കുനീക്കം സുഗമമാക്കുന്നതിനുള്ള കാര്‍ഗോ സര്‍വീസ് ഈ മാസം 16ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് കിയാല്‍ അധികൃതര്‍ അറിയിച്ചു.

കാര്‍ഗോ സര്‍വീസ് തുടങ്ങുന്നതിനുള്ള ട്രയല്‍ റണ്ണും മറ്റുകാര്യങ്ങളും ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കിയാല്‍ അധികൃതര്‍ അറിയിച്ചു. ഇലക്‌ട്രിക്ക് ഡാറ്റ ഇന്റര്‍ചേഞ്ച് സംവിധാനത്തിലൂടെയാണ് ചരക്കു നീക്കം നിയന്ത്രിക്കുക.

1200 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണവും 12,000ടണ്‍ചരക്ക് കൈക്കാര്യം ചെയ്യാന്‍ പ്രാപ്തിയുള്ളകാര്‍ഗോ കോംപഌക്‌സാണ് വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുള്ളത്.

കേടായിപ്പോകാന്‍ സാധ്യതയുള്ള ഭക്ഷ്യവസ്തുക്കളും കാര്‍ഷികോല്‍പ്പന്നങ്ങളും സൂക്ഷിക്കുന്നതിനായി കോള്‍റേജ് സംവിധാനവുമുണ്ട്. ഏഴായിരം ചതുരശ്രമീറ്റര്‍ വിസ്തൃതിയുടെ കാര്‍ഗോ കോംപ്ലക്‌സിന്റെ പ്രവൃത്തി പൂര്‍ത്തിയായി വരികയാണ്.

കാര്‍ഗോ കോംപ്ലക്‌സിന്റെ ഉദ്ഘാടനം ഈ വര്‍ഷാദ്യം മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചിരുന്നുവെങ്കിലും ഉദ്യോഗസ്ഥരെ നിയോഗിക്കാത്തതിനാല്‍ അന്താരാഷ്ട്ര ചരക്കുനീക്കം സാധ്യമായിരുന്നില്ല. കഴിഞ്ഞമാസമാണ് കാര്‍ഗോ വിഭാഗത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചുമതലയേറ്റത്. ഇതോടെയാണ് അന്താരാഷ്ട്ര ചരക്കുനീക്കത്തിനുള്ള സാധ്യതകള്‍ യാഥാര്‍ത്ഥ്യമായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3797/kannur-airport-ready-to-ship-cargo-abroad)