---
title: "റെയിൽവേ ഡിവിഷൻ വിഭജനം: പാലക്കാട് ഡിവിഷൻ ആസ്ഥാനം ഉപരോധിക്കാൻ ഡിവൈഎഫ്ഐ"
english_title: "Railway division split: DYFI to blockade Palakkad division headquarters"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379801/railway-division-split-dyfi-to-blockade-palakkad-division-headquarters"
published_at: "2026-08-24T08:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8bb39707574_images_(52).jpeg"
keywords: ["Palakkad", "Railway", "Division"]
---

# റെയിൽവേ ഡിവിഷൻ വിഭജനം: പാലക്കാട് ഡിവിഷൻ ആസ്ഥാനം ഉപരോധിക്കാൻ ഡിവൈഎഫ്ഐ

> **Lead Summary:** **പാലക്കാട്‌** : പാലക്കാട് റയിൽവേ ഡിവിഷൻ വിഭജിച്ചതിനെതിരെ വൻ പ്രതിഷേധം. പാലക്കാട് ഡിവിഷൻ ആസ്ഥാനം ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ ഇന്ന് ഉപരോധിക്കും.

## Article Content

**പാലക്കാട്‌** : പാലക്കാട് റയിൽവേ ഡിവിഷൻ വിഭജിച്ചതിനെതിരെ വൻ പ്രതിഷേധം. പാലക്കാട് ഡിവിഷൻ ആസ്ഥാനം ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ ഇന്ന് ഉപരോധിക്കും.

ജിവനക്കാരെ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും. എല്ലാ ഗേറ്റുകളും ഉപരോധിക്കുമെന്നും ഡി വൈ എഫ് ഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ ജയഘോഷ് അറിയിച്ചു. ഉപരോധ സമരം സി പി ഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും.

മം​ഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്നും ഒഴിവാക്കാനുള്ള കേന്ദ്രത്തിൻ്റെ നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്ന് വരുന്നത്. കേന്ദ്രത്തിൻ്റെ കേരളത്തോടുള്ള അവ​ഗൻണനയുടെ മറ്റൊരു ഉദാഹരണം കൂടിയാണ് ഇതോടെ പുറത്ത് വരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379801/railway-division-split-dyfi-to-blockade-palakkad-division-headquarters)