---
title: " 'ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ പരാജയപ്പെടുത്തി'; ബേപ്പൂരിലെ തോൽവിയിൽ കോൺഗ്രസിനെതിരെ പി.വി അൻവർ"
english_title: "PV Anvar Against Congress Over Beypore Election Defeat Criticizes DCC President Praveen Kumar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379864/pv-anvar-against-congress-beypore-defeat-criticizes-dcc-president-praveen-kumar"
published_at: "2026-08-24T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8c1b04b48d5_1000230126.jpg"
keywords: ["PV Anvar", "Congress", "PA Muhammed Riyas", "UDF"]
---

#  'ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ പരാജയപ്പെടുത്തി'; ബേപ്പൂരിലെ തോൽവിയിൽ കോൺഗ്രസിനെതിരെ പി.വി അൻവർ

> **Lead Summary:** **കോഴിക്കോട്: **ബേപ്പൂരിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസിനെതിരെ പി.വി അൻവർ. ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ തന്നെ പരാജയപ്പെടുത്തിയെന്ന് അൻവർ ആരോപിച്ചു. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺ കുമാറിന്റെ പ്രസംഗം പങ്കുവെച്ചാണ് വിമർശനം.

## Article Content

**കോഴിക്കോട്: **ബേപ്പൂരിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസിനെതിരെ പി.വി അൻവർ. ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ തന്നെ പരാജയപ്പെടുത്തിയെന്ന് അൻവർ ആരോപിച്ചു. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺ കുമാറിന്റെ പ്രസംഗം പങ്കുവെച്ചാണ് വിമർശനം.

മലർന്നു കിടന്നു തുപ്പുന്നവർ നൽകുന്ന സന്ദേശമെന്തെന്ന് അൻവർ ചോദിച്ചു. മന്ത്രിസ്ഥാനം സ്വപ്നം കണ്ടവർ തന്നെ പിന്നിൽ നിന്ന് കുത്തിയെന്നും ചതിക്കപ്പെട്ടു എന്ന് ഈ സമൂഹത്തോട് വിളിച്ചു പറയാൻ തനിക്ക് ജാള്യതയുണ്ടെന്നും അൻവർ വ്യക്തമാക്കി.

ബേപ്പൂരിൽ സ്ഥാനാർത്ഥി നിർണയം പാളിയെന്നായിരുന്നു പ്രവീൺ കുമാറിന്റെ വിമർശനം. ബേപ്പൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച പി.വി അൻവർ 7487 വോട്ടുകൾക്ക് മുൻമന്ത്രിയും എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ പി.എ മുഹമ്മദ് റിയാസിനോട് പരാജയപ്പെട്ടിരുന്നു.

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂരിൽ സ്ഥാനാർത്ഥിത്വം പിഴച്ചുവെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ വിമർശിച്ചിരുന്നു. കോണി ചിഹ്നത്തിലോ കൈപ്പത്തി ചിഹ്നത്തിലോ മത്സരിക്കേണ്ടതായിരുന്നു. അങ്ങനെയെങ്കിൽ ജില്ലയിലെ മുഴുവൻ സീറ്റുകളിലും ജയിക്കുമായിരുന്നുവെന്നും ആ സത്യം ഇപ്പോഴാണ് തിരിച്ചറിയുന്നതെന്നും പ്രവീൺകുമാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379864/pv-anvar-against-congress-beypore-defeat-criticizes-dcc-president-praveen-kumar)