---
title: " വനിത പ്രസിഡന്റ് ആകുന്നതൊക്കെ കൊള്ളാം, പക്ഷേ കേട്ടാൽ അറയ്ക്കുന്ന മുദ്രാവാക്യം വിളിക്കരുത്; ചിന്ത ജെറോമിനെതിരെ മന്ത്രി ഒ.ജെ ജനീഷ്"
english_title: "Minister OJ Janeesh Against DYFI President Chintha Jerome Criticizes Slogans"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379876/minister-oj-janeesh-against-dyfi-president-chintha-jerome-slogan-criticism"
published_at: "2026-08-24T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8c2933dbe10_1000230140.jpg"
keywords: ["Chintha Jerome", "OJ Janeesh", "DYFI", "DYFI President"]
---

#  വനിത പ്രസിഡന്റ് ആകുന്നതൊക്കെ കൊള്ളാം, പക്ഷേ കേട്ടാൽ അറയ്ക്കുന്ന മുദ്രാവാക്യം വിളിക്കരുത്; ചിന്ത ജെറോമിനെതിരെ മന്ത്രി ഒ.ജെ ജനീഷ്

> **Lead Summary:** തൃശൂർ: ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോമിനെതിരെ മന്ത്രി ഒ.ജെ ജനീഷ്. വനിത പ്രസിഡന്റ് ആകുന്നതൊക്കെ കൊള്ളാം പക്ഷേ കേട്ടാൽ അറയ്ക്കുന്ന മുദ്രാവാക്യം വിളിക്കരുതെന്നാണ് മന്ത്രിയുടെ വിമർശനം.

## Article Content

തൃശൂർ: ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോമിനെതിരെ മന്ത്രി ഒ.ജെ ജനീഷ്. വനിത പ്രസിഡന്റ് ആകുന്നതൊക്കെ കൊള്ളാം പക്ഷേ കേട്ടാൽ അറയ്ക്കുന്ന മുദ്രാവാക്യം വിളിക്കരുതെന്നാണ് മന്ത്രിയുടെ വിമർശനം.

വനിതാ പ്രസിഡന്റ് എന്ന ഡി.വൈ.എഫ്.ഐ തീരുമാനം സ്വാഗതാർഹമാണ്. യൂത്ത് കോൺഗ്രസ് അടക്കമുള്ള സംഘടനകൾക്ക് മാതൃകയാക്കാവുന്നതാണ്. എന്നാൽ വനിതാ അധ്യക്ഷ തെരുവിലൂടെ നടന്ന് കേട്ടാൽ അറയ്ക്കുന്ന മുദ്രാവാക്യം വിളിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് ചിന്ത ജെറോമിനെ കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുത്തത്. ആദ്യമായാണ് സംഘടനയ്ക്ക് വനിതാ പ്രസിഡന്റിനെ ലഭിക്കുന്നത്. ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗവും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവുമാണ് ചിന്ത. എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറിയും എം.എൽ.എയുമായ എം.വിജിൻ ആണ് സെക്രട്ടറി.

തൃശൂരിൽ വച്ച് നടന്ന സംസ്ഥാന സമ്മേളനത്തിൽ എ.എ റഹീം എം.പിയാണ് ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആലപ്പുഴയിൽ നിന്നുള്ള രാഹുൽ ആണ് ട്രഷറർ. ആര്യാ രാജേന്ദ്രൻ ഉൾപ്പെടെ 25 അംഗങ്ങളാണ് സെക്രട്ടേറിയറ്റിൽ ഉൾപ്പെട്ടിരിക്കുന്നത്.

വി.കെ സനോജും വി.വസീഫുമാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളിലുണ്ടായിരുന്നത്. 3 വർഷം കൂടുമ്പോൾ സാധാരണയായി നേതൃമാറ്റം ഉണ്ടാവാറുണ്ടെങ്കിലും ഇത്തവണ അത് 4 വർഷം പിന്നിട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379876/minister-oj-janeesh-against-dyfi-president-chintha-jerome-slogan-criticism)