---
title: "മക്കയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു"
english_title: "A Kozhikode resident died in a road accident in Makkah"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37989/a-kozhikode-resident-died-in-a-road-accident-in-makkah"
published_at: "2022-04-17T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625bf65e46ac8_images (6).jpeg"
keywords: []
---

# മക്കയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു

> **Lead Summary:** റിയാദ്: സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് പെരിങ്ങൊളം സ്വദേശിയായ യുവാവ് മരിച്ചു. പടിഞ്ഞാറെ മനത്താനത്ത് ഏ.സി. മുഹമ്മദ് ഹാജിയുടെ മകന്‍ അബ്ദുറഹിമാന്‍ ആണ് മരിച്ചത്.

## Article Content

റിയാദ്: സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് പെരിങ്ങൊളം സ്വദേശിയായ യുവാവ് മരിച്ചു. പടിഞ്ഞാറെ മനത്താനത്ത് ഏ.സി. മുഹമ്മദ് ഹാജിയുടെ മകന്‍ അബ്ദുറഹിമാന്‍ ആണ് മരിച്ചത്.

മക്കയിലെ വലില്‍ അഹദില്‍ വെച്ചാണ് അപകടം ഉണ്ടായത്.

റൈഹാനത്താണ് അബ്ദുറഹിമാന്‍റെ ഭാര്യ. റഹീഫബി, ആഷിഫ, റാഷിദ എന്നിവർ മക്കളും റുബാസ് അലി മരുമകനുമാണ്. അബ്ദുള്ള, അബ്ദുള്‍ അസീസ്. സ്വാലിഹ്, ആയിഷാബി, താജുന്നീസ എന്നിവർ സഹോദരങ്ങളാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37989/a-kozhikode-resident-died-in-a-road-accident-in-makkah)