---
title: "സിനിമാമേഖലയിലെ ഡിപ്ലോമ, പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു"
english_title: "Diploma in Film, PG Applications are invited "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37990/diploma-in-film-pg-applications-are-invited"
published_at: "2022-04-17T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625bf81b81f0c_images (7).jpeg"
keywords: []
---

# സിനിമാമേഖലയിലെ ഡിപ്ലോമ, പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കോട്ടയം : സര്‍ക്കാര്‍സ്ഥാപനമായ കോട്ടയത്തെ കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ് സിനിമാമേഖലയിലെ ഡിപ്ലോമ, പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

കോട്ടയം : സര്‍ക്കാര്‍സ്ഥാപനമായ കോട്ടയത്തെ കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ് സിനിമാമേഖലയിലെ ഡിപ്ലോമ, പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ആക്ടിങ്, ആനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ ഇഫക്ട്സ് ഡിപ്ലോമ പ്രോഗ്രാമുകള്‍ക്ക് പ്ലസ്ടു/തുല്യ യോഗ്യത വേണം. ആനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ ഇഫക്ട്സ് പ്രോഗ്രാമില്‍ പ്രവേശനം ലഭിക്കുന്നവര്‍ക്ക് നിശ്ചിത കോണ്‍ഫിഗറേഷനുള്ള ലാപ്ടോപ് സ്വന്തമായി വേണ്ടിവരും. സ്‌ക്രിപ്റ്റ് റൈറ്റിങ് ആന്‍ഡ് ഡയറക്ഷന്‍, എഡിറ്റിങ്, സിനിമാട്ടോഗ്രഫി, ഓഡിയോഗ്രഫി എന്നിവയിലാണ് പി.ജി. ഡിപ്ലോമകള്‍. അംഗീകൃത ബിരുദമാണ് യോഗ്യത. സ്‌ക്രിപ്റ്റ് റൈറ്റിങ് ആന്‍ഡ് ഡയറക്ഷന്‍ പ്രോഗ്രാമിന് അപേക്ഷിക്കുന്നവര്‍ ലിറ്ററേച്ചര്‍, അലൈഡ് ആര്‍ട്സ് എന്നിവയില്‍ താത്പര്യമുള്ള വായനശീലമുള്ളവരാകണം. ക്രിയേറ്റീവ് റൈറ്റിങ് അഭിരുചി വേണം. രണ്ടുവര്‍ഷമാണ് എല്ലാപ്രോഗ്രാമുകളുടെയും ദൈര്‍ഘ്യം.

പ്രവേശനപരീക്ഷ മേയ് 29-ന് തിരുവനന്തപുരം, കൊച്ചി, മുംബൈ കേന്ദ്രങ്ങളില്‍ നടത്തും. 

വിവരങ്ങള്‍ക്ക്: www.krnnivsa.com അവസാനതീയതി: ഏപ്രില്‍ 28 വൈകീട്ട് ആറ്. ഫീസടയ്ക്കല്‍ ഏപ്രില്‍ 30-ന് വൈകീട്ട് അഞ്ചുവരെ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37990/diploma-in-film-pg-applications-are-invited)