---
title: "രാജ്യത്ത കൂടുതല്‍ വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍"
english_title: "Central government to privatize more airports in the country"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379919/central-government-to-privatize-more-airports-in-the-country"
published_at: "2026-08-25T08:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8d072acfd2b_1000253534.jpg"
keywords: ["Centralgoverment", "Delhi", "Airport"]
---

# രാജ്യത്ത കൂടുതല്‍ വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

> **Lead Summary:** **ഡൽഹി** : രാജ്യത്ത കൂടുതല്‍ വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. 11 വിമാനത്താവളങ്ങൾ സ്വകാര്യ മേഖലക്ക് കൈമാറാനാണ് കേന്ദ്രം ഒരുങ്ങുന്നത്. വലിയ വിമാനത്തത്താവളക്കൊപ്പം ചെറിയ എയർപ്പോട്ടുകളും കൈമാറും.

## Article Content

**ഡൽഹി** : രാജ്യത്ത കൂടുതല്‍ വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. 11 വിമാനത്താവളങ്ങൾ സ്വകാര്യ മേഖലക്ക് കൈമാറാനാണ് കേന്ദ്രം ഒരുങ്ങുന്നത്. വലിയ വിമാനത്തത്താവളക്കൊപ്പം ചെറിയ എയർപ്പോട്ടുകളും കൈമാറും.

വിമാനത്താവളങ്ങള്‍ അഞ്ച് പാക്കേജുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. അഞ്ച് പ്രധാന വിമാനത്താവളങ്ങള്‍ക്കൊപ്പം ആറ് ചെറിയ വിമാനത്താവളങ്ങള്‍ ചേര്‍ത്താണ് പാക്കേജുകകളായി സ്വകാര്യ കമ്പനികൾക്ക് നൽകനാണ് കേന്ദ്രത്തിന്റെ തീരുമാനം.

അമൃത്സറിലെ ശ്രീ ഗുരു റാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളം, കാംഗ്ര-ഗഗ്ഗല്‍ വിമാനത്താവളം, തുടങ്ങി 11 വിമാനത്താവളങ്ങളാണ് പട്ടികയിൽ ഉള്ളത്ചെറിയ വിമാനത്താവളങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നാണ് കേന്ദ്രത്തിന്റെ ന്യായം.

വലിയ വിമാനത്താവളങ്ങളില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് ചെറിയ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനവും വികസനവും നടത്തുന്ന മാതൃകയാണ് പരിഗണിക്കുന്നത്. വ്യോമയാന മേഖലയില്‍ നേരിട്ടുള്ള പ്രവൃത്തിപരിചയം ഇല്ലാത്ത കമ്പനികള്‍ക്കും ബിഡ് ചെയ്യാന്‍ അവസരം നല്‍കും.

മറ്റ് അടിസ്ഥാനസൗകര്യ മേഖലകളില്‍ ആവശ്യമായ പ്രവൃത്തിപരിചയം ഉള്ള കമ്പനികള്‍ക്കും ലേലത്തില്‍ പങ്കെടുക്കാനാകും. സ്വകാര്യവല്‍ക്കരണത്തിന് പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് അപ്രൈസല്‍ കമ്മിറ്റി തത്വത്തില്‍ അനുമതി നല്‍കി കഴിഞ്ഞു.

തെരഞ്ഞെടുക്കപ്പെടുന്ന സ്വകാര്യ കമ്പനികള്‍ക്ക് 50 വര്‍ഷത്തേക്കായിരിക്കും നടത്തിപ്പ് അവകാശം ലഭിക്കുക. ഒരു പാക്കേജിലെ വിമാനത്താവളങ്ങള്‍ ഒരൊറ്റ സ്വകാര്യ കമ്പനിക്കായിരിക്കും നല്‍കുക. എന്നാല്‍ ഒരേ കമ്പനി കൂടുതല്‍ വിമാനത്താവളങ്ങളുടെ നടത്തിപ്പ് അവകാശം നേടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം ആലോചിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379919/central-government-to-privatize-more-airports-in-the-country)