---
title: "കൊട്ടിയൂർ പാൽച്ചുരം റോഡിൽ മണ്ണിടിഞ്ഞ് ഗതാഗത തടസ്സം"
english_title: "Kottiyoor Palchuram Boys Town Road Landslide Traffic Blocked"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379926/kottiyoor-palchuram-boys-town-road-landslide-traffic-blocked"
published_at: "2026-08-25T09:46:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8d17212d28c_1000253655.jpg"
keywords: ["Kottiyoor", "Palchuram", "Landslide", "Traffic Block"]
---

# കൊട്ടിയൂർ പാൽച്ചുരം റോഡിൽ മണ്ണിടിഞ്ഞ് ഗതാഗത തടസ്സം

> **Lead Summary:** **പാൽചുരം** : പാല്‍ചുരം ചെകുത്താന്‍തോടിന് സമീപം ഇന്ന് രാവിലെ 9 മണിയോടെ വലിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. മണ്ണും കല്ലും നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

## Article Content

**പാൽചുരം** : പാല്‍ചുരം ചെകുത്താന്‍തോടിന് സമീപം ഇന്ന് രാവിലെ 9 മണിയോടെ വലിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. മണ്ണും കല്ലും നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

പോലിസും ഫയര്‍ഫോഴ്‌സും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ശക്തമായ മഴ തുടരുന്നതിനാല്‍ ഇനിയും മണ്ണിടിച്ചിലുണ്ടാവാന്‍ സാധ്യതയുള്ളതാല്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്ക് സന്ദര്‍ശകരോ ഔദ്യോഗികാവശ്യങ്ങള്‍ക്കു വേണ്ടിയുള്ളതല്ലാത്ത വാഹനങ്ങളോ പോകരുതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379926/kottiyoor-palchuram-boys-town-road-landslide-traffic-blocked)