---
title: "ഏലപ്പീടികയിൽ വനിതാ വേദി ഓണാഘോഷം നടത്തി"
english_title: "Women's forum held Onam celebrations in Elappidika"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380005/womens-forum-held-onam-celebrations-in-elappidika"
published_at: "2026-08-26T06:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8e40ed6f3d5_1000255071.jpg"
keywords: ["Elapeedika", "Women", "Celebration"]
---

# ഏലപ്പീടികയിൽ വനിതാ വേദി ഓണാഘോഷം നടത്തി

> **Lead Summary:** **ഏലപ്പീടിക**: വനിത വേദി ഓണാഘോഷം നടത്തി. ഏലപ്പീടികഅനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയം വനിതവേദിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. ആഴം വാർഡിലെവനിതകൾക്കായി വിവിധ മൽസരങ്ങൾ ഉണ്ടായിരുന്നു.

## Article Content

**ഏലപ്പീടിക**: വനിത വേദി ഓണാഘോഷം നടത്തി. ഏലപ്പീടികഅനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയം വനിതവേദിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. ആഴം വാർഡിലെവനിതകൾക്കായി വിവിധ മൽസരങ്ങൾ ഉണ്ടായിരുന്നു.

ഓണപ്പാട്ട്, സുന്ദരിക്ക് പൊട്ട് തൊടൽ, കസേരകളി, ബോൾ പാസ്സിംങ്ങ്, ഗൃഹാങ്കണ പൂക്കളം ഒരുക്കൽ, തിരുവാതിരകളി, ഒപ്പന, സിംഗിൾഡാൻസ്, സിനിമാറ്റിക് ഡാൻസ്, എന്നിവയുണ്ടായിരുന്നു. വായനശാല പ്രസിഡണ്ട് ജോബ്.ഒ.എ.യുടെ അദ്ധ്യക്ഷതയിൽ ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ ടി.കെ.ചെറിയാൻ വനിതാ വേദി ഒണോൽസവം ഉൽഘാടനം ചെയ്തു.

വായനശാല വനിത വേദി പ്രവർത്തകരായ മല്ലിക പൗലോസ്, പ്രമീള സുരേന്ദ്രൻ, സിജി സുരേഷ്, ലൈബ്രേറിയൻ ജോമിനി ഷിജു എന്നിവർ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380005/womens-forum-held-onam-celebrations-in-elappidika)