---
title: "പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ സിപിഐ ശ്രമിക്കുന്നു; രൂക്ഷ വിമർശനവുമായി സിപിഐഎം നേതാവ് സി.എൻ മോഹനൻ"
english_title: "CPI Trying To Isolate And Attack Pinarayi Vijayan CPI M Leader CN Mohanan Criticism"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380036/cpi-trying-to-attack-pinarayi-vijayan-criticism-cn-mohanan-facebook-post"
published_at: "2026-08-26T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8ea3d3e9ddc_1000230523.jpg"
keywords: ["CN Mohanan", "CPI M", "Pinarayi Vijayan", "LDF", "Kerala Politics"]
---

# പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ സിപിഐ ശ്രമിക്കുന്നു; രൂക്ഷ വിമർശനവുമായി സിപിഐഎം നേതാവ് സി.എൻ മോഹനൻ

> **Lead Summary:** **തിരുവനന്തപുരം: **സിപിഐക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.എൻ മോഹനൻ.

## Article Content

**തിരുവനന്തപുരം: **സിപിഐക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.എൻ മോഹനൻ.

പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് സിപിഐ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മുന്നണിയിൽ എന്നും സമ്മർദ്ദ തന്ത്രം ഉപയോഗിക്കുന്ന പാർട്ടിയാണ് സിപിഐ. സിപിഐഎം വേണമെങ്കിൽ സഹിച്ചുകൊള്ളണം എന്നാണ് സിപിഐയുടെ നിലപാടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പി.എം ശ്രീയായിരുന്നു സിപിഐയുടെ വിപ്ലവായുധം. അകത്തുനിന്ന് ആക്രമിച്ച് സർക്കാരിനെ നാണംകെടുത്തി. അതിന്റെ കൂടി തുടർച്ചയാണ് നിയമസഭാ തോൽവി എന്നും അദ്ദേഹം പറഞ്ഞു. രണ്ടുലക്ഷം വോട്ടുള്ള നിയമസഭാ മണ്ഡലത്തിൽ 5000 വോട്ട് കിട്ടുന്ന എത്ര മണ്ഡലങ്ങൾ സിപിഐക്ക് ഉണ്ടെന്നും സി.എൻ മോഹനൻ പരിഹസിച്ചു.

സി.എൻ മോഹനൻ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ:

> _"CPI(M) നേതാവ് സ: പിണറായി വിജയനെ ഒറ്റതിരിഞ്ഞാക്രമിക്കാനാണ് CPI നീക്കം. ഇന്നുവരെയില്ലാത്ത കീഴ് വഴക്കങ്ങൾ   നിയമസഭയിൽ പ്രതിപക്ഷ ഉപനേതൃ പദവി തങ്ങൾക്കു വേണം എന്നാണ് CPI ആവശ്യപ്പെടുന്നത്. എന്നും മുന്നണിയിൽ സമ്മർദ്ദതന്ത്രമാണ് ഈ പാർട്ടി സ്വീകരിച്ചു വരുന്നത്. ഇടതുപക്ഷ ഐക്യം വേണമെങ്കിൽ CPM സഹിച്ചുകൊള്ളണം എന്നാണ് ഇവരുടെ നിലപാട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ PM ശ്രീ ആയിരുന്നു ഇവരുടെ വിപ്ലവായുധം. അകത്തുനിന്നാക്രമിച്ച് ഗവൺമെന്റിനെ നാണംകെടുത്തി. അതിന്റെ തുടർച്ചകൂടിയാണ് നിയമസഭാ തോൽവി."_

1979-ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഐ കോൺഗ്രസ് മുന്നണിയിലായിരുന്നെന്നും അന്ന് ആന്റണി കോൺഗ്രസുമായി മുന്നണിയായി മത്സരിച്ചപ്പോൾ എൽഡിഎഫ് കേരളം തൂത്തുവാരിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380036/cpi-trying-to-attack-pinarayi-vijayan-criticism-cn-mohanan-facebook-post)