---
title: "ഇരുട്ടിന്റെ മറവിൽ പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ചു, റെയിൽവേ വികസനത്തിൽ കേരളത്തെ കേന്ദ്രം അവഗണിച്ചു; പ്രതിഷേധവുമായി യുഡിഎഫ്"
english_title: "Palakkad Railway Division Bifurcation UDF Protest Satyagraha Against Centre"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380040/palakkad-railway-division-bifurcation-udf-satyagraha-protest-centre-neglect"
published_at: "2026-08-26T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8ea9646b8a6_1000230540.jpg"
keywords: ["Palakkad Railway Division", "UDF Protest", "Railway Development", "Mangalore Mysore Division"]
---

# ഇരുട്ടിന്റെ മറവിൽ പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ചു, റെയിൽവേ വികസനത്തിൽ കേരളത്തെ കേന്ദ്രം അവഗണിച്ചു; പ്രതിഷേധവുമായി യുഡിഎഫ്

> **Lead Summary:** **പാലക്കാട്: **ഇരുട്ടിന്റെ മറവിൽ പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ചെന്ന് മന്ത്രി സണ്ണി ജോസഫ്. പാലക്കാട് ഡിവിഷൻ വിഭജനത്തിനെതിരെ തിരുവോണ നാളിൽ യു.ഡി.എഫ് എംപിമാർ ഡിവിഷൻ ആസ്ഥാനത്തിന് മുന്നിൽ നടത്തുന്ന സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

**പാലക്കാട്: **ഇരുട്ടിന്റെ മറവിൽ പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ചെന്ന് മന്ത്രി സണ്ണി ജോസഫ്. പാലക്കാട് ഡിവിഷൻ വിഭജനത്തിനെതിരെ തിരുവോണ നാളിൽ യു.ഡി.എഫ് എംപിമാർ ഡിവിഷൻ ആസ്ഥാനത്തിന് മുന്നിൽ നടത്തുന്ന സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ന് വൈകിട്ട് ആറുമണി വരെയാണ് യുഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സമരം. ഡൽഹി കേന്ദ്രീകരിച്ച് തുടർ സമരങ്ങൾ ഉണ്ടാകുമെന്നും എംപിമാർ അറിയിച്ചു.

കേരളത്തിന്റെ റെയിൽവേ വികസനത്തെ അട്ടിമറിക്കുന്ന നടപടിയാണ് കേന്ദ്രത്തിന്റേതെന്ന് സണ്ണി ജോസഫ് പറഞ്ഞു. കേരളത്തിന്റെ റെയിൽവേ വികസനത്തിന് തിരിച്ചടിയാകുന്നതാണ് കേന്ദ്രനീക്കമെന്ന് എംപിമാരും പറഞ്ഞു.

റെയിൽവേ വികസനത്തിൽ കേരളത്തോടുള്ള കേന്ദ്ര അവഗണന തുറന്നുകാട്ടുകയാണ് സമരത്തിന്റെ ലക്ഷ്യം. മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് മാറ്റി മൈസൂരു ഡിവിഷനിൽ ഉൾപ്പെടുത്തുന്നതോടെ പാലക്കാട് ഡിവിഷന് വലിയ വരുമാന നഷ്ടമുണ്ടാകുമെന്നാണ് യു.ഡി.എഫ് ആരോപണം. പ്രധാനമായും ചരക്ക് ഗതാഗത മേഖലയിലെ വരുമാനത്തെയാണ് തീരുമാനം ബാധിക്കുക.

മന്ത്രി കെ.എൻ ബാലഗോപാൽ, എംപിമാരായ കെ സുധാകരൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഷാഫി പറമ്പിൽ, ഇ.ടി മുഹമ്മദ് ബഷീർ, ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി, എം.കെ രാഘവൻ, എംഎൽഎമാരായ രമേശ് ചെന്നിത്തല തുടങ്ങിയവരും സമരത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380040/palakkad-railway-division-bifurcation-udf-satyagraha-protest-centre-neglect)