---
title: "കണ്ണൂരിൽ റോബോട്ടിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്ത്; 20.5 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ"
english_title: "Drug smuggling in robot in Kannur; Youth arrested with 20.5 grams of MDMa"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380085/drug-smuggling-in-robot-in-kannur-youth-arrested-with-205-grams-of-mdma"
published_at: "2026-08-27T07:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8f947882323_1000256764.jpg"
keywords: ["Kannur", "MDMA", "Drug Seized"]
---

# കണ്ണൂരിൽ റോബോട്ടിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്ത്; 20.5 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ**: കണ്ണൂരിൽ റോബോട്ടിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്ത്. അതിവിദഗ്ധമായ നീക്കത്തിൽ പ്രതിയെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. 20.5 ഗ്രാം എംഡിഎംഎയുമായി പിണറായി പുത്തൻകണ്ടം സ്വദേശി എ.ഫൈസലിനെയാണ് അറസ്റ്റ് ചെയ്തത്.

## Article Content

**കണ്ണൂർ**: കണ്ണൂരിൽ റോബോട്ടിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്ത്. അതിവിദഗ്ധമായ നീക്കത്തിൽ പ്രതിയെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. 20.5 ഗ്രാം എംഡിഎംഎയുമായി പിണറായി പുത്തൻകണ്ടം സ്വദേശി എ.ഫൈസലിനെയാണ് അറസ്റ്റ് ചെയ്തത്.

ബംഗളൂരുവിൽ നിന്ന് പാർസൽ വഴി മയക്കുമരുന്ന് കടത്തുന്നതായ വിവരത്തെ തുടർന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ പി.വിജയ് ഭരത് റെഡ്ഡിയാണ് പരിശോധനയ്ക്ക് നിർദ്ദേശം നൽകിയത്. കണ്ണൂർ എസിപി എം.പി.ആസാദ്, ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത്, എസ്.ഐ പി.ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് മയക്കുമരുന്ന് വേട്ട നടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380085/drug-smuggling-in-robot-in-kannur-youth-arrested-with-205-grams-of-mdma)