---
title: "കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നരമാസമായി സൂക്ഷിച്ച മൃതദേഹം തിരിച്ചറിഞ്ഞു"
english_title: "Kannur District Hospital Mortuary Body Identified Kayamkulam Native Babu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380222/kannur-district-hospital-mortuary-body-identified-kayamkulam-babu"
published_at: "2026-08-28T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a914e1dad9ea_1000231045.jpg"
keywords: ["Kannur District Hospital", "Mortuary", "Ayikkara Harbour"]
---

# കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നരമാസമായി സൂക്ഷിച്ച മൃതദേഹം തിരിച്ചറിഞ്ഞു

> **Lead Summary:** **കണ്ണൂർ: **ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നരമാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു. മരിച്ചത് കായംകുളം സ്വദേശി ബാബു ആണെന്ന് സ്ഥിരീകരിച്ചു. ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി.

## Article Content

**കണ്ണൂർ: **ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നരമാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു. മരിച്ചത് കായംകുളം സ്വദേശി ബാബു ആണെന്ന് സ്ഥിരീകരിച്ചു. ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി.

ആയിക്കര ഹാർബറിൽ ജൂലായ് ഏഴിനാണ് ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ ഇയാളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചുവരികയായിരുന്നു.

മൃതദേഹം സംസ്കരിക്കുന്നതിനെച്ചൊല്ലി കോർപ്പറേഷനും പൊലീസും തമ്മിൽ തർക്കങ്ങളുണ്ടായി. ഇതിനിടെയാണ് ബന്ധുക്കളെത്തി മരിച്ചത് ബാബുവാണെന്ന് തിരിച്ചറിഞ്ഞത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380222/kannur-district-hospital-mortuary-body-identified-kayamkulam-babu)