---
title: "ഏലപ്പീടികയിൽ 'മാനവരൊന്ന് സാംസ്ക്കാരികോൽസവം' നടത്തി"
english_title: "Manavar Onnu Cultural Fest Elappidik Anugraha Arts Club Library"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380251/manavar-onnu-cultural-fest-elappidik-anugraha-library"
published_at: "2026-08-28T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9179ff22c05_1000231082.jpg"
keywords: ["Elappidik", "Anugraha Arts Club", "Cultural Fest", "Library Anniversary"]
---

# ഏലപ്പീടികയിൽ 'മാനവരൊന്ന് സാംസ്ക്കാരികോൽസവം' നടത്തി

> **Lead Summary:** > **ഏലപ്പീടിക: **അനുഗ്രഹ ആർട്സ് ആൻറ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻറ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ "മാനവരൊന്ന് സാംസ്ക്കാരികോൽസവം" നടത്തി. വായനശാല വാർഷികവും ഓണാഘോഷ സമാപനവും മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു.

## Article Content

> **ഏലപ്പീടിക: **അനുഗ്രഹ ആർട്സ് ആൻറ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻറ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ "മാനവരൊന്ന് സാംസ്ക്കാരികോൽസവം" നടത്തി. വായനശാല വാർഷികവും ഓണാഘോഷ സമാപനവും മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു.

വായനശാലയിൽ നടന്ന ചടങ്ങ് വായനശാല പ്രസിഡണ്ട് ജോബ് ഒ.എയുടെ അദ്ധ്യക്ഷതയിൽ ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.എ. ബഷീർ ഉദ്ഘാടനം ചെയ്തു.

ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങളും, ദിലീപ് എ.ബി, കുഞ്ഞമ്മ പാറക്കാമുറി, പൗലോസ് കടവത്തുപറമ്പിൽ, ജോമിലിഷിജു, ജൂഡ്സിയ മരിയ, എബിൻ ജിമ്മി എന്നിവർ അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായിരുന്നു.

നേതൃസമിതി കൺവീനർ ടി.കെ. ചെറിയാൻ മത്സര വിജയികൾക്കുള്ള സമ്മാനവിതരണം നടത്തി. ഹെഡ്മാസ്റ്റർ സജിൻ ജോസ് വിശിഷ്ടാതിഥിയായിരുന്നു. വായനശാല സെക്രട്ടറി ജിമ്മി അബ്രാഹം, കമ്മിറ്റി അംഗങ്ങളായ സജി പി.കെ, ഷിജു ഇ.കെ, സെബാസ്റ്റ്യൻ പി.വി, സനോജ് മാവേലിയിൽ, സന്തോഷ് എം.എൽ, വി.ആർ. അശോകൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380251/manavar-onnu-cultural-fest-elappidik-anugraha-library)