---
title: "കേളകം ശ്രീ മൂർച്ചിലക്കാട്ട് മഹാദേവി ക്ഷേത്രത്തിൽ ശ്രീനാരായണഗുരു ജയന്തി ആഘോഷം നടന്നു"
english_title: "Sreenarayana Guru Jayanthi Celebrated Kelakam Moorchilakkad Temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380253/sreenarayana-guru-jayanthi-kelakam-moorchilakkad-temple"
published_at: "2026-08-28T17:45:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a917c2bb013a_1000231113.jpg"
keywords: ["Sreenarayana Guru Jayanthi", "Moorchilakkad Temple", "SNDP Iritty", "Chathaya Sadya"]
---

# കേളകം ശ്രീ മൂർച്ചിലക്കാട്ട് മഹാദേവി ക്ഷേത്രത്തിൽ ശ്രീനാരായണഗുരു ജയന്തി ആഘോഷം നടന്നു

> **Lead Summary:** **കേളകം: **ശ്രീ മൂർച്ചിലക്കാട്ട് മഹാദേവി ക്ഷേത്രത്തിൽ ശ്രീനാരായണഗുരു ജയന്തി ആഘോഷം നടന്നു. ഗുരുപൂജയോടുകൂടി ആഘോഷ പരിപാടികൾക്ക് തുടക്കമായി. ചതയദിന ഘോഷയാത്ര ക്ഷേത്ര കോമ്പൗണ്ടിൽ ഗുരുമന്ദിര പരിസരത്ത് നിന്നും ആരംഭിച്ച് കേളകം ടൗണിൽ കൂടി ഗുരുമന്ദിര പരിസരത്ത് സമാപിച്ചു. ഒട്ടനവധി ഭക്തജനങ്ങൾ ഘോഷയാത്രയിൽ അണിചേർന്നു.

## Article Content

**കേളകം: **ശ്രീ മൂർച്ചിലക്കാട്ട് മഹാദേവി ക്ഷേത്രത്തിൽ ശ്രീനാരായണഗുരു ജയന്തി ആഘോഷം നടന്നു. ഗുരുപൂജയോടുകൂടി ആഘോഷ പരിപാടികൾക്ക് തുടക്കമായി. ചതയദിന ഘോഷയാത്ര ക്ഷേത്ര കോമ്പൗണ്ടിൽ ഗുരുമന്ദിര പരിസരത്ത് നിന്നും ആരംഭിച്ച് കേളകം ടൗണിൽ കൂടി ഗുരുമന്ദിര പരിസരത്ത് സമാപിച്ചു. ഒട്ടനവധി ഭക്തജനങ്ങൾ ഘോഷയാത്രയിൽ അണിചേർന്നു.

ശേഷം സാംസ്കാരിക സമ്മേളനം നടന്നു. ക്ഷേത്രം മേൽശാന്തി  നിത്യൻ ശാന്തികൾ ഭദ്രദീപം കൊളുത്തി ഗുരുസ്മരണയോടുകൂടി ആരംഭിച്ച ചടങ്ങിൽ ആഘോഷകമ്മിറ്റി ചെയർമാൻ  സുരേന്ദ്രൻ മനയപ്പറമ്പിൽ സ്വാഗതം പറഞ്ഞു. ശാഖ പ്രസിഡന്റ്  റോയ് പാലോലിക്കൽ അദ്ധ്യക്ഷത വഹിച്ചു. എസ്എൻഡിപി ഇരിട്ടി യൂണിയൻ പ്രസിഡന്റ്  കെ.വി. അജി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടി.കെ. ബാഹുലേയൻ മുഖ്യപ്രഭാഷണം നടത്തി.

ആഘോഷകമ്മിറ്റി വൈസ് ചെയർമാൻ  ഹരീന്ദ്രൻ ആലപ്പാട്ട്, മൂർച്ചിലകാവ് ടൗൺ കുടുംബയോഗം സെക്രട്ടറി  മോഹൻദാസ് എ.ബി, മൂർച്ചിലക്കാവ് സ്വാശ്രയ സംഘം സെക്രട്ടറി  പി.കെ. രാജു,  ബിജു താമരശ്ശേരി, ഗുരുകുലം കുടുംബയോഗം പൂവത്തിൻചോല എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

രാമായണമാസാചരണത്തോടനുബന്ധിച്ച് രാമായണപാരായണം നടത്തിയ  അമ്മിണി ശ്രീധരൻ, വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ മാതൃകാസേവനം നടത്തി റീജിയണൽ ഫയർ ഓഫിസറുടെ സത് സേവനപത്രത്തിന് അർഹരായ  ശ്രീനിവാസൻ വി.കെ,  വൈശാഖ്കുമാർ എൻ.എസ്,  രാഹുൽ കെ.ആർ,  വിനീത് കെ.ജെ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ശ്രീനാരായണഗുരുജയന്തിയോടനുബന്ധിച്ച് നടത്തിയ കലാ കായിക മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും നടത്തി. ആഘോഷകമ്മിറ്റി കൺവീനർ  അമ്മിണി ശ്രീധരൻ കൃതജ്ഞത രേഖപ്പെടുത്തിയതോടുകൂടി സാംസ്കാരിക സമ്മേളനം അവസാനിച്ചു. തുടർന്ന് വിഭവസമൃദ്ധമായ ചതയസദ്യയും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380253/sreenarayana-guru-jayanthi-kelakam-moorchilakkad-temple)