---
title: "കേളകം ബസ് സ്റ്റാൻഡിലെ കോൺക്രീറ്റ് അടർന്നു വീഴുന്നു; കാത്തിരിപ്പ് കേന്ദ്രം യാത്രക്കാർക്ക് ഭീഷണിയാകുന്നു"
english_title: "Kelakam Bus Stand Concrete Peeling Off Waiting Shed Safety Threat Passengers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380292/kelakam-bus-stand-concrete-peeling-off-waiting-shed-safety-threat-passengers"
published_at: "2026-08-29T09:47:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: ["Kelakam", "Concreetpeeling"]
---

# കേളകം ബസ് സ്റ്റാൻഡിലെ കോൺക്രീറ്റ് അടർന്നു വീഴുന്നു; കാത്തിരിപ്പ് കേന്ദ്രം യാത്രക്കാർക്ക് ഭീഷണിയാകുന്നു

> **Lead Summary:** **കേളകം**: നിർമ്മാണം പൂർത്തിയായി വർഷങ്ങൾ പിന്നിട്ടിട്ടും അറ്റകുറ്റപ്പണികൾ നടത്താത്തതിനെ തുടർന്ന് കേളകം ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിലെ വെയിറ്റിംഗ് ഷെഡ് യാത്രക്കാർക്ക് വലിയ സുരക്ഷാ ഭീഷണിയാകുന്നു. ദിവസേന നൂറുകണക്കിന് ആളുകൾ ബസ് കാത്തുനിൽക്കുന്ന ഈ കേന്ദ്രത്തിന്റെ കോൺക്രീറ്റ് ഭാഗങ്ങൾ വലിയ തോതിൽ അടർന്നുവീഴുന്നത് ജനങ്ങളിൽ കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.

## Article Content

**കേളകം**: നിർമ്മാണം പൂർത്തിയായി വർഷങ്ങൾ പിന്നിട്ടിട്ടും അറ്റകുറ്റപ്പണികൾ നടത്താത്തതിനെ തുടർന്ന് കേളകം ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിലെ വെയിറ്റിംഗ് ഷെഡ് യാത്രക്കാർക്ക് വലിയ സുരക്ഷാ ഭീഷണിയാകുന്നു. ദിവസേന നൂറുകണക്കിന് ആളുകൾ ബസ് കാത്തുനിൽക്കുന്ന ഈ കേന്ദ്രത്തിന്റെ കോൺക്രീറ്റ് ഭാഗങ്ങൾ വലിയ തോതിൽ അടർന്നുവീഴുന്നത് ജനങ്ങളിൽ കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.

വർഷങ്ങൾക്കു മുൻപ് നിർമ്മിച്ച ഈ വിശ്രമകേന്ദ്രത്തിൽ ഇതുവരെ യാതൊരുവിധ നവീകരണ പ്രവർത്തനങ്ങളും നടപ്പിലാക്കിയിട്ടില്ല. യാത്രക്കാർക്കായി ഒരുക്കിയ ഇരുപ്പിടങ്ങൾക്ക് താഴെയുള്ള കോൺക്രീറ്റ് ഭാഗങ്ങളാണ് പ്രധാനമായും ഇളകിവീഴുന്നത്. വിശ്രമിക്കുന്ന യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ജീവന് തന്നെ ഇത് ഭീഷണിയുയർത്തുന്നുണ്ട്. വലിയൊരു അപകടം ഉണ്ടാകുന്നതിനു മുൻപ് വിഷയം പരിഹരിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു.

വെയിറ്റിംഗ് ഷെഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തുകയോ അല്ലെങ്കിൽ പുനർനിർമ്മിക്കുകയോ വേണമെന്ന ആവശ്യം ശക്തമായതോടെ വിഷയം ഗ്രാമപഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് വെയിറ്റിംഗ് ഷെഡ് പുതുക്കി പണിയുന്നതിന് വേണമെന്നാണ് ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380292/kelakam-bus-stand-concrete-peeling-off-waiting-shed-safety-threat-passengers)