---
title: "പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളിൽ പരിഹാരം കാണുന്നതിന് ഓൺലൈൻ അദാലത്ത്"
english_title: "Online  adalat  to resolve complaints of police officers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38041/online-adalat-to-resolve-complaints-of-police-officers"
published_at: "2022-04-18T07:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625cbf9d9f25a_images (15).jpeg"
keywords: []
---

# പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളിൽ പരിഹാരം കാണുന്നതിന് ഓൺലൈൻ അദാലത്ത്

> **Lead Summary:** തിരുവനന്തപുരം : പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളിൽ പരിഹാരം കാണുന്നതിന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിൻറെ നേതൃത്വത്തിൽ മേയ് 11, 23, ജൂൺ ആറ്‌ തീയതികളിൽ ഓൺലൈൻ അദാലത്ത് നടത്തും.

## Article Content

തിരുവനന്തപുരം : പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളിൽ പരിഹാരം കാണുന്നതിന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിൻറെ നേതൃത്വത്തിൽ മേയ് 11, 23, ജൂൺ ആറ്‌ തീയതികളിൽ ഓൺലൈൻ അദാലത്ത് നടത്തും.

ആലപ്പുഴ, കാസർകോട് എന്നിവിടങ്ങളിലെ പരാതികൾ മേയ് 11-ന് പരിഗണിക്കും. ഏപ്രിൽ 22-ന് മുമ്പ് പോലീസ് ആസ്ഥാനത്ത് ലഭിക്കണം. കൊല്ലം സിറ്റി, കൊല്ലം റൂറൽ എന്നീ പോലീസ് ജില്ലകളിലെ പരാതികൾ മേയ് 23-ന് പരിഗണിക്കും. പരാതികൾ ലഭിക്കേണ്ട അവസാനതീയതി മേയ് അഞ്ചാണ്.

എസ്.എ.പി., കെ.എ.പി. നാല് ബറ്റാലിയനുകളിലെ ഉദ്യോഗസ്ഥരുടെ പരാതികൾ ജൂൺ ആറിന് പരിഗണിക്കും. പരാതികൾ ലഭിക്കേണ്ട അവസാന തീയതി മേയ് 15 ആണ്. പരാതികൾ spctalks.pol@kerala.gov.in വിലാസത്തിൽ ലഭിക്കണം. മൊബൈൽ നമ്പർ ഉൾപ്പെടുത്തണം. ഹെൽപ്പ് ലൈൻ നമ്പർ: 9497900243.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38041/online-adalat-to-resolve-complaints-of-police-officers)