---
title: "സിപിഐഎം തിരുത്താൻ തീരുമാനിച്ചിട്ടില്ല, പിണറായിയുടെ സ്വരം ഭീഷണിയുടേത്; മറുപടിയുമായി വി. കുഞ്ഞികൃഷ്ണൻ"
english_title: "V Kunjikrishnan Hits Back Pinarayi Threatening Tone Payyanur CPM Row"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380414/v-kunjikrishnan-hits-back-pinarayi-threatening-tone-payyanur"
published_at: "2026-08-30T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a93eebcf02cb_1000231382.jpg"
keywords: ["Pinarayi Vijayan", "CPM", "Payyanur", "Kannur Politics"]
---

# സിപിഐഎം തിരുത്താൻ തീരുമാനിച്ചിട്ടില്ല, പിണറായിയുടെ സ്വരം ഭീഷണിയുടേത്; മറുപടിയുമായി വി. കുഞ്ഞികൃഷ്ണൻ

> **Lead Summary:** **കണ്ണൂർ: **പിണറായിയുടെ സ്വരം ഭീഷണിയുടേതെന്ന് പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണൻ. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച പറ്റിയെന്ന് കേന്ദ്ര കമ്മിറ്റി വരെ മനസ്സിലാക്കിയതാണെന്നും അതിനെ വെല്ലുവിളിക്കുന്ന പ്രസംഗമാണ് പിണറായിയുടേതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജില്ലാ സെക്രട്ടറിയുടെ ഭാഗത്തു നിന്നും ഉണ്ടായത് സമാന സമീപനമാണ്.

## Article Content

**കണ്ണൂർ: **പിണറായിയുടെ സ്വരം ഭീഷണിയുടേതെന്ന് പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണൻ. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച പറ്റിയെന്ന് കേന്ദ്ര കമ്മിറ്റി വരെ മനസ്സിലാക്കിയതാണെന്നും അതിനെ വെല്ലുവിളിക്കുന്ന പ്രസംഗമാണ് പിണറായിയുടേതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജില്ലാ സെക്രട്ടറിയുടെ ഭാഗത്തു നിന്നും ഉണ്ടായത് സമാന സമീപനമാണ്.

ഇന്നലെ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പിണറായി നടത്തിയ പരാമർശങ്ങൾക്കെതിരെയായിരുന്നു വി. കുഞ്ഞികൃഷ്ണന്റെ മറുപടി.

മാസപ്പടി കേസ് പോലുള്ള വിഷയങ്ങളിൽ ജനങ്ങളെ ബോധ്യപ്പെടുത്തുന്ന വിശദീകരണം പിണറായിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നായിരുന്നു കരുതിയത്, പക്ഷെ അത്തരം വിഷയങ്ങൾ ഒന്നും സംസാരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

> “താൻ ജനങ്ങളെ തെറ്റ് ധരിപ്പിച്ചാണ് പയ്യന്നൂരിൽ വിജയിച്ചതെന്നാണ് പറയുന്നത്. എന്നാൽ ഇത്ര അധികം ജനങ്ങളെ തെറ്റ് ധരിപ്പിക്കാൻ തനിക്ക് കഴിഞ്ഞെങ്കിൽ പിന്നെ എന്ത് തെരഞ്ഞെടുപ്പ് പ്രവർത്തനമാണ് സിപിഐഎം നടത്തിയത്,” എന്നും അദ്ദേഹം പരിഹസിച്ചു. ഇപ്പോഴും ഭീഷണിയുമായി മുന്നോട്ട് പോകാനാണ് സിപിഐഎം നേതൃത്വത്തിന്റെ തീരുമാനമെന്നും തെറ്റ് തിരുത്താൻ ആഗ്രഹമില്ലെന്നാണ് പ്രസംഗത്തിൽ നിന്ന് മനസ്സിലാകുന്നതെന്നും കുഞ്ഞികൃഷ്ണൻ പ്രതികരിച്ചു.

> പാർട്ടിയുടെ ഭാഗമായി നിന്ന് പാർട്ടിയുടെ വിശ്വാസ്യതയെ തകർക്കാൻ ശ്രമമാണ് പയ്യന്നൂരിൽ ഉണ്ടായതെന്നായിരുന്നു ഇന്നലെ പിണറായി വിജയൻ പ്രസംഗിച്ചത്. “ഒരു കമ്മ്യൂണിസ്റ്റുകാരൻ ചെയ്യാൻ പാടില്ലാത്തത് എല്ലാം കുഞ്ഞികൃഷ്ണൻ ചെയ്യുന്ന നിലയുണ്ടായി. അതിന്റെ ഭാഗമായി ആളുകൾ സംശയാലുക്കളായി. അവിടെ സത്യത്തിന് മങ്ങലേറ്റു. ആര് തെറ്റ് ചെയ്താലും അതിനെതിരെ സിപിഐഎം നടപടിയെടുക്കും. അതാണ് സിപിഐഎം. പാർട്ടിക്കെതിരെ നീങ്ങിയാൽ ആരെന്ന് നോക്കില്ല. അവർക്കെതിരെ നടപടി ഉണ്ടാകുമെന്നും” പിണറായി ഓർമിപ്പെടുത്തിയിരുന്നു.

പാർട്ടിയെ തകർക്കുക എന്നതാണ് വി. കുഞ്ഞികൃഷ്ണൻ ചെയ്തതെന്നും അതിനാണ് ശത്രുവിന്റെ കയ്യിലെ കോടാലിയായി മാറിയതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380414/v-kunjikrishnan-hits-back-pinarayi-threatening-tone-payyanur)