---
title: "കേളകം നിർമ്മല കോളജിലെ 1984-86 പ്രീഡിഗ്രി  ബാച്ചിന്റെ കുടുംബസംഗമം ഏപ്രിൽ 20ന്"
english_title: "Family Reunion of 1984-86 Pre-Degree Batch, Kelakam Nirmala College"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38043/family-reunion-of-1984-86-pre-degree-batch-kelakam-nirmala-college"
published_at: "2022-04-18T07:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625cc4f0bca69_InShot_20220418_072413756.jpg"
keywords: []
---

# കേളകം നിർമ്മല കോളജിലെ 1984-86 പ്രീഡിഗ്രി  ബാച്ചിന്റെ കുടുംബസംഗമം ഏപ്രിൽ 20ന്

> **Lead Summary:** കേളകം : കേളകം നിർമ്മല കോളജിലെ 1984-86 പ്രീഡിഗ്രി (ഇക്കണോമിക്സ് ) ബാച്ചിന്റെ കുടുംബസംഗമം മിലൻ നിർമ്മല 2022 ഏപ്രിൽ 20-ന് ബുധനാഴ്ച 11 മണിക്ക് കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടക്കും. 

## Article Content

കേളകം : കേളകം നിർമ്മല കോളജിലെ 1984-86 പ്രീഡിഗ്രി (ഇക്കണോമിക്സ് ) ബാച്ചിന്റെ കുടുംബസംഗമം മിലൻ നിർമ്മല 2022 ഏപ്രിൽ 20-ന് ബുധനാഴ്ച 11 മണിക്ക് കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടക്കും. 

ചടങ്ങ് കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ്, കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം, കണിച്ചാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യും. ഫാ. ബെന്നി വാഴയിൽ അധ്യക്ഷത വഹിക്കും. ചടങ്ങിൽ അധ്യാപകരെയും വിവിധ മേഖലകളിൽ പ്രശസ്തരായവരേയും ആദരിക്കും. 36 വർഷങ്ങൾക്ക് മുമ്പ് സഹപാഠികളായിരുന്നവർ കുടുബ സമേതം ഒന്നിച്ച് ചേരുന്ന അപൂർവ്വ നിമിഷങ്ങൾക്കാണ് കേളകം സാക്ഷിയാക്കുന്നത്.

സ്വദേശത്തും വിദേശത്തുമായി നാനാ തുറകളിൽ ജീവിക്കുന്ന 35 പേരാണ് കുടുംബാംഗങ്ങളോടൊപ്പം പരിപാടിയിൽ പങ്കെടുക്കുക.

കുടുംബാംഗങ്ങളുടെ കലാപരിപാടികളും അനുഭവ വിവരണവും സ്നേഹവിരുന്നും ഇതോടൊപ്പം നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38043/family-reunion-of-1984-86-pre-degree-batch-kelakam-nirmala-college)