---
title: " കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം: കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ ഉത്തരവിറക്കും"
english_title: "Wild Gaur Attack Youth Death Vilangad Kozhikode Order To Shoot Gaur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380435/wild-gaur-attack-death-vilangad-order-to-shoot-kozhiokode"
published_at: "2026-08-30T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9411cc3b6e4_1000231418.jpg"
keywords: ["Vilangad Gaur Attack", "Kozhikode News", "Wild Animal Attack"]
---

#  കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം: കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ ഉത്തരവിറക്കും

> **Lead Summary:** **കോഴിക്കോട്: **വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ ഉത്തരവിറക്കും. ഇത് സംബന്ധിച്ച് ഡിഎഫ്ഒ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. കളക്ടർ മുകളിലേക്ക് ഉത്തരവ് കൈമാറിയിട്ടുണ്ട്.

## Article Content

**കോഴിക്കോട്: **വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ ഉത്തരവിറക്കും. ഇത് സംബന്ധിച്ച് ഡിഎഫ്ഒ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. കളക്ടർ മുകളിലേക്ക് ഉത്തരവ് കൈമാറിയിട്ടുണ്ട്.

മരിച്ച സുനിലിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തുകയുടെ ആദ്യ ഗഡു ഉടൻ നൽകും. കുടുംബം തയ്യാറാണെങ്കിൽ ആദ്യ ഗഡു ഇന്ന് തന്നെ നൽകും. ഫെൻസിംഗ് പൂർത്തിയാക്കുന്ന നടപടികൾ ഉണ്ടാകുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്.

ശനിയാഴ്ചയായിരുന്നു വിലങ്ങാട് വായാട് ഉന്നതിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ സുനിൽ കൊല്ലപ്പെട്ടത്. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ ഓടിക്കാനുള്ള ശ്രമത്തിനിടെ പോത്ത് തിരിഞ്ഞുവന്ന് സുനിലിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സുനിലിന് സാരമായ പരിക്കേറ്റിരുന്നു. ഉടൻ തന്നെ സുനിലിനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380435/wild-gaur-attack-death-vilangad-order-to-shoot-kozhiokode)