---
title: "കൊട്ടിയൂരിൽ ഇന്ന് പ്രക്കൂഴം"
english_title: "The ceremonies as part of the Vaishakhotsavam in Kottiyoor will begin "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38048/the-ceremonies-as-part-of-the-vaishakhotsavam-in-kottiyoor-will-begin"
published_at: "2022-04-18T07:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625ccae155a01_images (17).jpeg"
keywords: []
---

# കൊട്ടിയൂരിൽ ഇന്ന് പ്രക്കൂഴം

> **Lead Summary:** കൊട്ടിയൂർ : കൊട്ടിയൂരിൽ വൈശാഖോത്സവത്തിന്റെ ഭാഗമായ ചടങ്ങുകൾക്ക് ഇന്ന് തുടക്കമാകും. ഉത്സവനാൾ കുറിക്കുന്ന പ്രക്കൂഴം ചടങ്ങുകൾ രാവിലെ തുടങ്ങും.

## Article Content

കൊട്ടിയൂർ : കൊട്ടിയൂരിൽ വൈശാഖോത്സവത്തിന്റെ ഭാഗമായ ചടങ്ങുകൾക്ക് ഇന്ന് തുടക്കമാകും. ഉത്സവനാൾ കുറിക്കുന്ന പ്രക്കൂഴം ചടങ്ങുകൾ രാവിലെ തുടങ്ങും.

ഇക്കരെ കൊട്ടിയൂർ ക്ഷേത്രസന്നിധിയിലെ കുത്തോട് മണ്ഡപത്തിലാണ് ഉത്സവനാളുകളും സമയക്രമവും കുറിക്കുക. ക്ഷേത്ര അടിയന്തരക്കാരായ ഊരാളന്മാർ, കണക്കപ്പിള്ള, സമുദായി എന്നിവരുടെ സാന്നിധ്യത്തിലാണ് നാളുകൾ കുറിക്കുന്നത്.

കോവിഡ് ബാധയെ തുടർന്ന് രണ്ട് വർഷമായി ഭക്തജനങ്ങളെ പ്രവേശിപ്പിക്കാതെയായിരുന്നു വൈശാഖ മഹോത്സവം നടന്നിരുന്നത്. കോവിഡ് നിയന്ത്രണങ്ങൾ മാറിയതോടെ ഈ വർഷത്തെ വൈശാഖ മഹോത്സവത്തിന് വൻ ഭക്തജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്. മെയ് 10 ന് നീരെഴുന്നള്ളത് ചടങ്ങ് നടക്കുന്നതോടെ കൊട്ടിയൂരും സമീപ പ്രദേശങ്ങളും ഉത്സവത്തിരക്കുകളിലേക്ക് മാറുകയായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38048/the-ceremonies-as-part-of-the-vaishakhotsavam-in-kottiyoor-will-begin)