---
title: "തേങ്ങ പറിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു"
english_title: "Man Dies After Wasp Attack While Plucking Coconuts Kannur Pariyaram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380531/man-dies-after-wasp-attack-while-plucking-coconuts-kannur-pariyaram"
published_at: "2026-08-31T12:09:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9521f09cf88_1000263971.jpg"
keywords: ["Kannur", "Coconut"]
---

# തേങ്ങ പറിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു

> **Lead Summary:** **കണ്ണൂർ**: തേങ്ങ പറിക്കുന്നതിനിടയിൽ കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു. പരിയാരം തലോറയിലെ ടി.വി. ഗോകുൽദാസ് ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചത്.

## Article Content

**കണ്ണൂർ**: തേങ്ങ പറിക്കുന്നതിനിടയിൽ കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു. പരിയാരം തലോറയിലെ ടി.വി. ഗോകുൽദാസ് ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചത്.

ഓഗസ്റ്റ് 28ന് രാവിലെ 11 മണിയോടെയാണ് സംഭവം. തളിപ്പറമ്പ് അടുക്കുംപാറയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ തേങ്ങ പറിക്കുന്നതിനിടെ കടന്നൽ കൂട് ഇളകി ഗോകുൽദാസിനെ ആക്രമിക്കുകയായിരുന്നു.

ആത്മരക്ഷാർത്ഥം അടുത്ത വീട്ടിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കടന്നലുകൾ പിന്നാലെയെത്തി ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380531/man-dies-after-wasp-attack-while-plucking-coconuts-kannur-pariyaram)