---
title: "പാർട്ടിക്ക് പോലും വേണ്ടാത്ത ജില്ലാ സെക്രട്ടറി; കെ കെ രാഗേഷിനെ പരിഹസിച്ച് മന്ത്രി കെ മുരളീധരൻ"
english_title: "KK Ragesh Mocked By Minister K Muraleedharan Kannur CPM District Secretary"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380558/k-muraleedharan-mocks-kk-ragesh-kannur-cpm-secretary"
published_at: "2026-08-31T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9540f149c6a_1000231566.jpg"
keywords: ["K Muraleedharan", "KK Ragesh", "Kannur CPM", "Kanthapuram"]
---

# പാർട്ടിക്ക് പോലും വേണ്ടാത്ത ജില്ലാ സെക്രട്ടറി; കെ കെ രാഗേഷിനെ പരിഹസിച്ച് മന്ത്രി കെ മുരളീധരൻ

> **Lead Summary:** **കണ്ണൂർ: **സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിനെ പരിഹസിച്ച് മന്ത്രി കെ. മുരളീധരൻ. രാഗേഷ് കാരണമാണ് കണ്ണൂരിൽ രണ്ട് എംഎൽഎമാരെ യുഡിഎഫിന് കൂടുതൽ കിട്ടിയതെന്നും ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറരുത് എന്നുമായിരുന്നു മുരളീധരന്റെ പരിഹാസം. പാർട്ടിക്ക് പോലും വേണ്ടാത്ത ജില്ലാ സെക്രട്ടറിയാണ് കെ.കെ രാഗേഷ് എന്നും മുരളീധരൻ പറഞ്ഞു.

## Article Content

**കണ്ണൂർ: **സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിനെ പരിഹസിച്ച് മന്ത്രി കെ. മുരളീധരൻ. രാഗേഷ് കാരണമാണ് കണ്ണൂരിൽ രണ്ട് എംഎൽഎമാരെ യുഡിഎഫിന് കൂടുതൽ കിട്ടിയതെന്നും ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറരുത് എന്നുമായിരുന്നു മുരളീധരന്റെ പരിഹാസം. പാർട്ടിക്ക് പോലും വേണ്ടാത്ത ജില്ലാ സെക്രട്ടറിയാണ് കെ.കെ രാഗേഷ് എന്നും മുരളീധരൻ പറഞ്ഞു.

കാന്തപുരം എ.പി അബൂബക്കർ മുസലിയാരുടെ സ്ത്രീ വിരുദ്ധ നിലപാടിനോടും മന്ത്രി കെ. മുരളീധരൻ പ്രതികരിച്ചു. സ്ത്രീകൾക്ക് ഉണ്ടായ ഉയർച്ച കാണാതിരിക്കരുതെന്ന് പറഞ്ഞ മുരളീധരൻ പേരാമ്പ്രയിൽ മുസ്ലിം വനിതയാണ് വിജയിച്ചതെന്നും ചൂണ്ടിക്കാണിച്ചു. അത് കാലത്തിന്റെ മാറ്റമാണ്. സ്ത്രീകളുടെ മുന്നേറ്റം എല്ലാവരും മനസ്സിലാക്കണമെന്നും കെ. മുരളീധരൻ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380558/k-muraleedharan-mocks-kk-ragesh-kannur-cpm-secretary)