---
title: "ചാണപ്പാറ ഞാണക്കര കണ്ടം റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Chanappara Njanakkara Kandam Road Inauguration Sunny Joseph MLA Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380575/chanappara-njanakkara-kandam-road-inauguration-sunny-joseph-kanichar"
published_at: "2026-08-31T16:05:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a955902e8b3f_1000231599.jpg"
keywords: ["Sunny Joseph MLA", "Kanichar Panchayat", "Kannur Road Inauguration"]
---

# ചാണപ്പാറ ഞാണക്കര കണ്ടം റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കണിച്ചാർ: **പേരാവൂർ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. സണ്ണി ജോസഫിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ കണിച്ചാർ പഞ്ചായത്തിലെ 13-ാം വാർഡ് ഞാണക്കര കണ്ടം റോഡിന്റെ ഉദ്ഘാടനം നടന്നു.

## Article Content

**കണിച്ചാർ: **പേരാവൂർ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. സണ്ണി ജോസഫിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ കണിച്ചാർ പഞ്ചായത്തിലെ 13-ാം വാർഡ് ഞാണക്കര കണ്ടം റോഡിന്റെ ഉദ്ഘാടനം നടന്നു.

കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ത്രേസ്യാമ്മ പോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈദ്യുത വകുപ്പ് മന്ത്രി കൂടിയായ അഡ്വ. സണ്ണി ജോസഫ് എം.എൽ.എ റോഡിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

കണിച്ചാർ പഞ്ചായത്തിൽ എം.എൽ.എ ഫണ്ടുപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ മൂന്ന് പ്രധാന റോഡുകളുടെ ഉദ്ഘാടനമാണ് ഇതോടൊപ്പം നടന്നത്. നാട്ടുകാരുടെ ദീർഘകാലത്തെ യാത്രാദുരിതത്തിനാണ് റോഡ് യാഥാർത്ഥ്യമായതോടെ പരിഹാരമായിരിക്കുന്നത്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചാക്കോ തൈക്കുന്നേൽ, പഞ്ചായത്തംഗങ്ങളായ ബിനോയ് ജോർജ്, ലാലി ജോസ്, സിന്ധു ചിറ്റേരി, ജിൽസൺ മാത്യു, ജിബിൻ ജെയ്സൺ, ബിന്ദു ജിമ്മി, മിനി സെബാസ്റ്റ്യൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380575/chanappara-njanakkara-kandam-road-inauguration-sunny-joseph-kanichar)