---
title: "നെരുവമ്പ്രം ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ ഒന്നിന്"
english_title: "Neruvambran GIFD Fashion Designing Course Spot Admission Date and Details"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380655/neruvambran-gifd-fashion-designing-course-spot-admission-date-and-details"
published_at: "2026-09-01T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a966072d7a05_download_(35).jpeg"
keywords: ["Neruvambram GIFD", "Fashion Designing Spot Admission", "GIFD Spot Admission", "Garment Technology Course Kannur"]
---

# നെരുവമ്പ്രം ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ ഒന്നിന്

> **Lead Summary:** കണ്ണൂർ: **കണ്ണൂർ **നെരുവമ്പ്രത്തുള്ള ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ 2026–27 അധ്യയന വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ പ്രഖ്യാപിച്ചു. രണ്ടു വർഷ കാലാവധിയുള്ള 'ഫാഷൻ ഡിസൈനിംഗ് ആന്റ് ഗാർമെന്റ് ടെക്നോളജി' കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്കാണ് വിദ്യാർത്ഥികൾക്ക് നേരിട്ട് പ്രവേശനം നേടാൻ അവസരമൊരുക്കുന്നത്.

## Article Content

കണ്ണൂർ: **കണ്ണൂർ **നെരുവമ്പ്രത്തുള്ള ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ 2026–27 അധ്യയന വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ പ്രഖ്യാപിച്ചു. രണ്ടു വർഷ കാലാവധിയുള്ള 'ഫാഷൻ ഡിസൈനിംഗ് ആന്റ് ഗാർമെന്റ് ടെക്നോളജി' കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്കാണ് വിദ്യാർത്ഥികൾക്ക് നേരിട്ട് പ്രവേശനം നേടാൻ അവസരമൊരുക്കുന്നത്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കായി സെപ്റ്റംബർ ഒന്നിന് രാവിലെ 10:00 മണിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് സ്പോട്ട് അഡ്മിഷൻ നടപടികൾ ആരംഭിക്കും. പ്രവേശനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അന്നേ ദിവസം രാവിലെ 11:00 മണിക്ക് മുൻപായി നെരുവമ്പ്രം ജി.ഐ.എഫ്.ഡി ഓഫീസിൽ നേരിട്ടെത്തി രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. നിർദ്ദിഷ്ട സമയപരിധിക്ക് ശേഷം എത്തുന്നവരെ പരിഗണിക്കുന്നതല്ല.

ഫാഷൻ ഡിസൈനിംഗ് രംഗത്ത് കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും മറ്റ് അനുബന്ധ രേഖകളും സഹിതം അഭിമുഖത്തിന് എത്തണം. പ്രവേശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയുന്നതിനും സംശയനിവാരണത്തിനുമായി 8547457936, 8547767500, 9400006495, 0497281789 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380655/neruvambran-gifd-fashion-designing-course-spot-admission-date-and-details)