---
title: " വീണ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്: തുടരന്വേഷണത്തിന് എസ്‌ഐടി; ഡിജിപി ഉത്തരവിറക്കി"
english_title: "Veena George Attack Case KSU Protest SIT Investigation Ordered by DGP"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380656/veena-george-attack-case-ksu-protest-sit-investigation-ordered-by-dgp"
published_at: "2026-09-01T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a96615bcaa7c_download_(22).jpeg"
keywords: ["Veena George", "KSU Protest Kannur", "Special Investigation Team", "Kerala DGP Order", "Kannur Railway Station Incident"]
---

#  വീണ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്: തുടരന്വേഷണത്തിന് എസ്‌ഐടി; ഡിജിപി ഉത്തരവിറക്കി

> **Lead Summary:** **തിരുവനന്തപുരം:** മുൻ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ തുടരന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സംസ്ഥാന പോലീസ് മേധാവി (ഡിജിപി) ഇത് സംബന്ധിച്ച് ഉത്തരവിറക്കി. കെഎപി നാലാം ബറ്റാലിയൻ കമാൻഡന്റ് യു. പ്രേമനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവൻ. കണ്ണൂർ സിറ്റി എസിപി സി.എ. ആസാദാണ് കേസിന്റെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥൻ.

## Article Content

**തിരുവനന്തപുരം:** മുൻ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ തുടരന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സംസ്ഥാന പോലീസ് മേധാവി (ഡിജിപി) ഇത് സംബന്ധിച്ച് ഉത്തരവിറക്കി. കെഎപി നാലാം ബറ്റാലിയൻ കമാൻഡന്റ് യു. പ്രേമനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവൻ. കണ്ണൂർ സിറ്റി എസിപി സി.എ. ആസാദാണ് കേസിന്റെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥൻ.

കഴിഞ്ഞ ഫെബ്രുവരി 25-നായിരുന്നു കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രി വീണ ജോർജിനെതിരെ കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തിനിടെ മന്ത്രിയെ ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്നാരോപിച്ച് അഞ്ച് കെഎസ്‌യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇവർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തുകയും ചെയ്തിരുന്നു.

എന്നാൽ, കെഎസ്‌യു പ്രവർത്തകർക്കെതിരെ ചുമത്തിയത് വ്യാജ കേസാണ് എന്നും, ഇതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ടി.ഒ. മോഹനൻ എംഎൽഎയും കേസിൽ ഉൾപ്പെട്ട കെഎസ്‌യു പ്രവർത്തകരും പരാതി നൽകിയിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് കേസിൽ തുടരന്വേഷണം നടത്താൻ ഡിജിപി നിർദ്ദേശം നൽകിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380656/veena-george-attack-case-ksu-protest-sit-investigation-ordered-by-dgp)