---
title: "രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടർ വില വർധിപ്പിച്ചു"
english_title: "Commercial LPG Cylinder Price Hike: 19kg Gas Rates Raised Across India"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380660/commercial-lpg-cylinder-price-hike-19kg-gas-rates-raised-across-india"
published_at: "2026-09-01T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9663ed5894e_as.jpeg"
keywords: ["Commercial LPG Cylinder Price", "LPG Price Hike", "19kg LPG Cylinder Rate", "LPG Rate Revision India", "Cooking Gas Price Today"]
---

# രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടർ വില വർധിപ്പിച്ചു

> **Lead Summary:** **ന്യൂഡൽഹി**: തുടർച്ചയായ രണ്ട് മാസത്തെ വിലക്കുറവിന് ശേഷം രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകൾക്ക് 9.50 രൂപ മുതൽ 11.50 രൂപ വരെയാണ് വിവിധ നഗരങ്ങളിൽ കൂട്ടിയത്.

## Article Content

**ന്യൂഡൽഹി**: തുടർച്ചയായ രണ്ട് മാസത്തെ വിലക്കുറവിന് ശേഷം രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകൾക്ക് 9.50 രൂപ മുതൽ 11.50 രൂപ വരെയാണ് വിവിധ നഗരങ്ങളിൽ കൂട്ടിയത്.

പുതുക്കിയ നിരക്കുകൾ നിലവിൽ വന്നു. വില വർധനവോടെ ഡൽഹിയിൽ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 2,747.50 രൂപയായി ഉയർന്നു. മുംബൈയിൽ 9.50 രൂപ വർധിച്ച് 2,701 രൂപയും ചെന്നൈയിൽ 10.50 രൂപ വർധിച്ച് 2,916.50 രൂപയുമായി. കൊൽക്കത്തയിലാണ് ഏറ്റവും ഉയർന്ന വർധന രേഖപ്പെടുത്തിയത്; 11.50 രൂപ കൂട്ടി 2,884 രൂപയിലെത്തി.

കേരളത്തിൽ തിരുവനന്തപുരത്ത് 10 രൂപ വർധിച്ച് സിലിണ്ടറൊന്നിന് 2,784 രൂപയായിട്ടുണ്ട്. ഹൈദരാബാദ്, ഭുവനേശ്വർ, പട്ന തുടങ്ങിയ നഗരങ്ങളിലും 11 രൂപയിലധികം വർധനയുണ്ട്. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള 14.2 കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ലാതെ തുടരുന്നു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ മാറ്റങ്ങളാണ് വാണിജ്യ സിലിണ്ടറുകളുടെ വില വർധനവിന് കാരണമായത്. ഹോട്ടൽ, റസ്റ്റോറന്റ് മേഖലകൾക്ക് തിരിച്ചടിയാകുന്നതാണ് നിലവിലെ ഈ വില വർധനവ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380660/commercial-lpg-cylinder-price-hike-19kg-gas-rates-raised-across-india)