---
title: "റോഡരികിൽ നിർത്തിയിട്ടിരുന്ന, പഴക്കച്ചവടത്തിന് ഉപയോഗിക്കുന്ന ഓട്ടോ ഉടമയറിയാതെ 10000 രൂപയ്ക്ക് വിറ്റു"
english_title: "Thamarassery Goods Auto Theft Sold For 10000 CCTV Kozhikode"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380689/thamarassery-goods-auto-theft-sold-10000-cctv-kozhikode"
published_at: "2026-09-01T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a968e0b0046b_1000231713.jpg"
keywords: ["Thamarassery Auto Theft", "Goods Auto Stolen", "CCTV Visuals", "Kerala Police"]
---

# റോഡരികിൽ നിർത്തിയിട്ടിരുന്ന, പഴക്കച്ചവടത്തിന് ഉപയോഗിക്കുന്ന ഓട്ടോ ഉടമയറിയാതെ 10000 രൂപയ്ക്ക് വിറ്റു

> **Lead Summary:** **കോഴിക്കോട്: **താമരശ്ശേരിയിൽ വഴിയരികിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ഓട്ടോറിക്ഷ ഉടമയറിയാതെ ക്രെയിനിൽ കയറ്റി കൊണ്ടുപോയി മോഷ്ടാക്കൾ വിൽപ്പന നടത്തി. ചുങ്കം കയ്യേലിക്കുന്നുമ്മൽ ഫൈസലിന്റേതാണ് വാഹനം. വഴിയരികെ പഴക്കച്ചവടം നടത്തുന്നതിനായി ഉപയോഗിച്ചിരുന്ന വാഹനമാണ് കാണാതായത്.

## Article Content

**കോഴിക്കോട്: **താമരശ്ശേരിയിൽ വഴിയരികിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ഓട്ടോറിക്ഷ ഉടമയറിയാതെ ക്രെയിനിൽ കയറ്റി കൊണ്ടുപോയി മോഷ്ടാക്കൾ വിൽപ്പന നടത്തി. ചുങ്കം കയ്യേലിക്കുന്നുമ്മൽ ഫൈസലിന്റേതാണ് വാഹനം. വഴിയരികെ പഴക്കച്ചവടം നടത്തുന്നതിനായി ഉപയോഗിച്ചിരുന്ന വാഹനമാണ് കാണാതായത്.

കച്ചവട സ്ഥലത്തുനിന്ന് വാഹനം പെട്ടെന്ന് കാണാതായതോടെ ഫൈസൽ നടത്തിയ തിരച്ചിലിലാണ് മോഷണവിവരം പുറത്തറിയുന്നത്. തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഗുഡ്സ് ഓട്ടോ ക്രെയിനിൽ കയറ്റി കൊണ്ടുപോകുന്നതായി ശ്രദ്ധയിൽപ്പെട്ടു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ക്രെയിൻ ഉടമയെ ബന്ധപ്പെട്ടപ്പോഴാണ് വാഹനം ആക്രിയായി മറ്റൊരാൾ 10,000 രൂപയ്ക്ക് വിറ്റതാണെന്ന വിവരം അറിയുന്നത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാഹനം മഞ്ചേരി ഭാഗത്തേക്ക് കടത്തിയതായി കണ്ടെത്തി. പ്രദേശവാസികളുടെ സഹായത്തോടെ മോഷ്ടാക്കളെയും വാഹനം കടത്താൻ ഉപയോഗിച്ച ക്രെയിനും ഫൈസൽ പിടികൂടുകയും തുടർന്ന് ഇവരെ താമരശ്ശേരി പോലീസിന് കൈമാറുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380689/thamarassery-goods-auto-theft-sold-10000-cctv-kozhikode)