---
title: "മുല്ലപ്പെരിയാറിൽ അഞ്ചംഗ സമിതിയുടെ സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി"
english_title: "Mullaperiyar Dam Comprehensive Safety Inspection Five Member Expert Committee Supreme Court"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380691/mullaperiyar-dam-safety-inspection-five-member-committee-supreme-court"
published_at: "2026-09-01T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a96905f8b4a4_1000231724.jpg"
keywords: ["Mullaperiyar Dam", "Safety Inspection", "Supreme Court", "Balraj Joshi"]
---

# മുല്ലപ്പെരിയാറിൽ അഞ്ചംഗ സമിതിയുടെ സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി

> **Lead Summary:** **കൊച്ചി: **മുല്ലപ്പെരിയാർ അണക്കെട്ടിൽ സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി. സുപ്രീം കോടതി ഉത്തരവനുസരിച്ച് രൂപീകരിച്ച അഞ്ചംഗ വിദഗ്ധ സമിതിയാണ് പരിശോധനകൾ നടത്തുന്നത്. ദേശീയ ജല വൈദ്യുത കോർപ്പറേഷൻ മുൻ സിഎംഡി ബൽരാജ് ജോഷി അധ്യക്ഷനായ സമിതിയാണ് പരിശോധന നടത്തുന്നത്. ഒഡീഷ ജലവിഭവ വകുപ്പ് മുൻ മെമ്പർ സെക്രട്ടറി അശുതോഷ് ദാസ് ആണ് കേരളത്തിന്റെ പ്രതിനിധി.

## Article Content

**കൊച്ചി: **മുല്ലപ്പെരിയാർ അണക്കെട്ടിൽ സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി. സുപ്രീം കോടതി ഉത്തരവനുസരിച്ച് രൂപീകരിച്ച അഞ്ചംഗ വിദഗ്ധ സമിതിയാണ് പരിശോധനകൾ നടത്തുന്നത്. ദേശീയ ജല വൈദ്യുത കോർപ്പറേഷൻ മുൻ സിഎംഡി ബൽരാജ് ജോഷി അധ്യക്ഷനായ സമിതിയാണ് പരിശോധന നടത്തുന്നത്. ഒഡീഷ ജലവിഭവ വകുപ്പ് മുൻ മെമ്പർ സെക്രട്ടറി അശുതോഷ് ദാസ് ആണ് കേരളത്തിന്റെ പ്രതിനിധി.

കോതമംഗലം സ്വദേശി ജോ ജോസഫ് നൽകിയ കേസിൽ 2022 ലാണ് മുല്ലപ്പെരിയാറിൽ പുതിയതായി സമഗ്ര സുരക്ഷ പരിശോധന നടത്താൻ സുപ്രീം കോടതി നിർദ്ദേശിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380691/mullaperiyar-dam-safety-inspection-five-member-committee-supreme-court)