---
title: "കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂണിറ്റ് വനിതാ വിംഗ് ഓണാഘോഷം നടത്തി"
english_title: "Kerala Vyapari Vyavasayi Ekopana Samithi Adakkathode Unit Women Wing Onam Celebration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380699/vyapari-vyavasayi-adakkathode-women-wing-onam-celebration"
published_at: "2026-09-01T14:46:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a969811d2c71_1000231734.jpg"
keywords: ["Kerala Vyapari Vyavasayi Ekopana Samithi", "Adakkathode Unit", "Women Wing Onam"]
---

# കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂണിറ്റ് വനിതാ വിംഗ് ഓണാഘോഷം നടത്തി

> **Lead Summary:** **അടക്കാത്തോട്: **കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂണിറ്റ് വനിതാ വിംഗിന്റെ 2026-28 വർഷത്തെ ജനറൽബോഡി യോഗവും ഓണാഘോഷ പരിപാടിയും സംഘടിപ്പിച്ചു. സംസ്ഥാന കൗൺസിലർ സി.എം ജോസഫ് ഉദ്ഘാടനം നടത്തി.

## Article Content

**അടക്കാത്തോട്: **കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂണിറ്റ് വനിതാ വിംഗിന്റെ 2026-28 വർഷത്തെ ജനറൽബോഡി യോഗവും ഓണാഘോഷ പരിപാടിയും സംഘടിപ്പിച്ചു. സംസ്ഥാന കൗൺസിലർ സി.എം ജോസഫ് ഉദ്ഘാടനം നടത്തി.

യൂണിറ്റ് പ്രസിഡന്റ് വി.ഐ സൈദ് കുട്ടി അധ്യക്ഷത വഹിച്ചു. വി.ഐ മുഹമ്മദ് സാലി, ജോമേഷ് മുളക്കൽ, ഷേർളി തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ജിൻസി കട്ടക്കൽ (പ്രസിഡന്റ്), ഷേർലി (ജനറൽ സെക്രട്ടറി), മറിയം ജാഫർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

ഓണാഘോഷ പരിപാടിയുടെ ഭാഗമായി വിവിധയിനം കലാ മത്സരങ്ങൾ നടന്നു. മത്സരത്തിൽ വിജയികളായവർക്ക് സമ്മാനദാനവും ഓണസദ്യയും നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380699/vyapari-vyavasayi-adakkathode-women-wing-onam-celebration)