---
title: "റോബസ്റ്റ കാപ്പി തൈ വിതരണം"
english_title: "Robusta Coffee Sapling Distribution Panchayat Annual Project"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380716/robusta-coffee-sapling-distribution-panchayat-farmers"
published_at: "2026-09-01T16:03:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a96aa23ecf64_1000231763.jpg"
keywords: ["Robusta Coffee", "Sapling Distribution", "Panchayat Annual Project", "Farmers Welfare"]
---

# റോബസ്റ്റ കാപ്പി തൈ വിതരണം

> **Lead Summary:** **കേളകം : **വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമസഭ ലിസ്റ്റിൽ പെട്ട കർഷകർക്കായുള്ള കാപ്പി തൈകളുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു ചാക്കോയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് നിർവഹിച്ചു.

## Article Content

**കേളകം : **വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമസഭ ലിസ്റ്റിൽ പെട്ട കർഷകർക്കായുള്ള കാപ്പി തൈകളുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു ചാക്കോയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് നിർവഹിച്ചു.

വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത രാജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി സുരേന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൽസലാം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കൃഷി ഓഫീസർ എം. ജിഷമോൾ പദ്ധതി വിശദീകരണം നടത്തി. കൃഷി അസിസ്റ്റന്റ് അഞ്ജന, സ്വപ്ന, സിനി തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380716/robusta-coffee-sapling-distribution-panchayat-farmers)