---
title: "മൂന്നുവർഷങ്ങൾക്ക് ശേഷം പറക്കാനൊരുങ്ങി വേനൽ തുമ്പികൾ "
english_title: "Balasangham venelthumbikal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38078/balasangham-venelthumbikal"
published_at: "2022-04-18T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625d06ae78d87_Screenshot_2022-04-18-12-07-03-28_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# മൂന്നുവർഷങ്ങൾക്ക് ശേഷം പറക്കാനൊരുങ്ങി വേനൽ തുമ്പികൾ 

> **Lead Summary:** കണ്ണൂർ : വേനലവധിക്കാലം ഉത്സവമാക്കാൻ ബാലസംഘം 'വേനൽത്തുമ്പികൾ' ഒരുങ്ങുന്നു.

## Article Content

കണ്ണൂർ : വേനലവധിക്കാലം ഉത്സവമാക്കാൻ ബാലസംഘം 'വേനൽത്തുമ്പികൾ' ഒരുങ്ങുന്നു.

ജില്ലാ, ഏരിയ പരിശീലന ക്യാമ്പുകൾക്കുശേഷം മെയ് രണ്ടാം വാരത്തിൽ വില്ലേജ് ബാലോത്സവകേന്ദ്രങ്ങളിൽ 'തുമ്പി'കളെത്തും. ഓരോ ഏരിയകളിലും 20 കൊച്ചുകൂട്ടുകാരുടെ സംഘമാണ് പരിശീലനത്തിന് തയ്യാറെടുക്കുന്നത്. ഏപ്രിൽ അവസാനവാരം പരിശീലനം തുടങ്ങും. കോവിഡിനെത്തുർന്ന് നിർത്തിവെച്ച് പരിശീലന ക്യാമ്പ് മൂന്നുവർഷത്തിനുശേഷമാണ് പുനരാരംഭിക്കുന്നത്.

മുന്നൊരുക്കങ്ങൾക്കായി ചേർന്ന വില്ലേജ് കൺവീനർമാരുടെ ജില്ലാ കൺവൻഷൻ കണ്ണൂർ എ.കെ.ജി ഹാളിൽ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.വി. ഐശ്വര്യ അധ്യക്ഷയായി. സംസ്ഥാന ജോ. സെക്രട്ടറി വി ജയൻ, ജില്ലാ കൺവീനർ അഴീക്കോടൻ ചന്ദ്രൻ, ജില്ലാ സെക്രട്ടറി കെ.പി. പ്രശാഖ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38078/balasangham-venelthumbikal)