---
title: "പ്രിയദർശിനി സർവീസ് ഷെഡ്യൂളിൽ മാറ്റത്തിന് ശുപാർശ; വിദഗ്ധ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു"
english_title: "Priyadarshini Bus Service Schedule Revision Expert Committee Report Submitted"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380798/priyadarshini-bus-service-schedule-revision-expert-committee-report-submitted"
published_at: "2026-09-02T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a97b512382b2_pp.jpeg"
keywords: ["KSRTC Priyadarshini Service", "Kerala Private Bus Crisis", "Kerala Transport Department", "Kerala Bus Owners Strike"]
---

# പ്രിയദർശിനി സർവീസ് ഷെഡ്യൂളിൽ മാറ്റത്തിന് ശുപാർശ; വിദഗ്ധ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു

> **Lead Summary:** **തിരുവനന്തപുരം**: കെഎസ്ആർടിസി നടപ്പിലാക്കിയ പ്രിയദർശിനി പദ്ധതി മൂലം സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയിലുണ്ടായ ഭീമമായ സാമ്പത്തിക നഷ്ടവും പ്രയാസങ്ങളും പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി തങ്ങളുടെ അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. മുൻ ഡിജിപി കെ. പത്മകുമാർ അധ്യക്ഷനായ സമിതിയാണ് പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്.

## Article Content

**തിരുവനന്തപുരം**: കെഎസ്ആർടിസി നടപ്പിലാക്കിയ പ്രിയദർശിനി പദ്ധതി മൂലം സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയിലുണ്ടായ ഭീമമായ സാമ്പത്തിക നഷ്ടവും പ്രയാസങ്ങളും പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി തങ്ങളുടെ അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. മുൻ ഡിജിപി കെ. പത്മകുമാർ അധ്യക്ഷനായ സമിതിയാണ് പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്.

റിപ്പോർട്ട് സമർപ്പിച്ചതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും തമ്മിൽ ഉന്നതതല കൂടിക്കാഴ്ച നടത്തുകയും ചെയ്തു. സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്നതിനായി പ്രിയദർശിനി സർവീസുകളുടെ നിലവിലെ സമയക്രമത്തിൽ (ഷെഡ്യൂളിൽ) ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നാണ് റിപ്പോർട്ടിലെ പ്രധാന ശുപാർശ.

ഇതുകൂടാതെ, സ്വകാര്യ ബസുകൾ സർക്കാരിലേക്ക് പാട്ടത്തിനെടുക്കാമെന്ന സുപ്രധാന നിർദേശവും വിദഗ്ധ സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്. ബസുകൾ പാട്ടത്തിന് നൽകാൻ തയ്യാറാണെന്ന് ബസുടമകളും നേരത്തെ വ്യക്തമാക്കിയിരുന്നു. കിലോമീറ്ററിന് നിശ്ചിത നിരക്ക് ബസുടമകൾക്ക് നൽകുന്ന രീതിയിലാണ് ഈ പാട്ട വ്യവസ്ഥ നിർദേശിച്ചിരിക്കുന്നത്.

കഴിഞ്ഞ ജൂൺ 15-നാണ് പ്രിയദർശിനി പദ്ധതി ഔദ്യോഗികമായി നടപ്പിലാക്കിയത്. 500 ബസുകൾ പൂർണമായി സർവീസ് ആരംഭിച്ചതോടെ സ്വകാര്യ ബസ് മേഖലയിൽ വലിയ വരുമാന ഇടിവ് അനുഭവപ്പെട്ടു. നിലവിൽ സംസ്ഥാനത്തുള്ള 11,000 സ്വകാര്യ ബസുകളിൽ പകുതിയും സർവീസ് നടത്താൻ കഴിയാത്ത അവസ്ഥയിലാണ്. പ്രത്യേകിച്ച് കൊല്ലം, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളിലാണ് പ്രതിസന്ധി കൂടുതൽ രൂക്ഷമായത്.

തുടർന്ന് സ്വകാര്യ ബസുടമകൾ നടത്തിയ പ്രതിഷേധങ്ങളെ തുടർന്ന്, ആറാഴ്ചയ്ക്കകം വിഷയം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകുകയായിരുന്നു. മൂന്നിടങ്ങളിൽ വീതം സിറ്റിംഗ് നടത്തി ബസുടമകളുടെ പരാതികളും ആവശ്യങ്ങളും കേട്ട ശേഷമാണ് സമിതി ശുപാർശകൾ സമർപ്പിച്ചിരിക്കുന്നത്. കെഎസ്ആർടിസിക്ക് നൽകുന്നത് പോലെയുള്ള സാമ്പത്തിക സഹായം തങ്ങൾക്കും വേണമെന്ന ശക്തമായ നിലപാടിലാണ് ബസുടമകൾ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380798/priyadarshini-bus-service-schedule-revision-expert-committee-report-submitted)