---
title: "വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റിൽ; തലശ്ശേരി കോടതി റിമാൻഡ് ചെയ്തു"
english_title: "Teacher Arrested In POCSO Case For Abuse Of Student In Peringathur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380809/teacher-arrested-in-pocso-case-for-abuse-of-student-in-peringathur"
published_at: "2026-09-02T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a97c4c02105e_s.jpeg"
keywords: ["Peringathur POCSO Case", "Chokli Police Station", "Malappuram News", "Kannur News"]
---

# വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റിൽ; തലശ്ശേരി കോടതി റിമാൻഡ് ചെയ്തു

> **Lead Summary:** **പെരിങ്ങത്തൂർ**: പെരിങ്ങത്തൂരിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ നിരന്തരം പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ അധ്യാപകൻ ചൊക്ലി പോലീസിന്റെ പിടിയിലായി. മലപ്പുറം മുതുവല്ലൂർ സ്വദേശിയായ മുഹമ്മദ് ബഷീറാണ് കേസിൽ അറസ്റ്റിലായത്. ചൊക്ലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള 13 വയസ്സുകാരനാണ് ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായത്.

## Article Content

**പെരിങ്ങത്തൂർ**: പെരിങ്ങത്തൂരിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ നിരന്തരം പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ അധ്യാപകൻ ചൊക്ലി പോലീസിന്റെ പിടിയിലായി. മലപ്പുറം മുതുവല്ലൂർ സ്വദേശിയായ മുഹമ്മദ് ബഷീറാണ് കേസിൽ അറസ്റ്റിലായത്. ചൊക്ലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള 13 വയസ്സുകാരനാണ് ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായത്.

വിദ്യാർത്ഥിക്ക് 11 വയസ്സ് മുതൽ 13 വയസ്സ് വരെയുള്ള രണ്ടു വർഷത്തെ കാലയളവിൽ പ്രതി തുടർച്ചയായി പീഡനം നടത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. നടക്കുന്ന വിവരങ്ങൾ പുറത്തുപറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി കുട്ടിയെ ഭയപ്പെടുത്തി നിർത്തിയത്.

പിന്നീട് കുട്ടി നേരിട്ട അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് കുട്ടിയും കുടുംബവും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചൊക്ലി പോലീസ് പോക്സോ (POCSO) വകുപ്പുകൾ ഉൾപ്പെടെ ചുമത്തി കേസെടുക്കുകയായിരുന്നു.

എസ്.ഐ രാകേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രജിൽ, സബീഷ് എന്നിവരും തിരൂർ പോലീസ് സംഘവും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തലശ്ശേരി പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380809/teacher-arrested-in-pocso-case-for-abuse-of-student-in-peringathur)