---
title: "ആരോഗ്യവകുപ്പിൽ പൊതു സ്ഥലംമാറ്റം നിർത്തിവയ്ക്കണം; ഉത്തരവുമായി പ്രിൻസിപ്പൽ സെക്രട്ടറി"
english_title: "Kerala Health Department General Transfer Stopped Principal Secretary Order"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380860/health-department-general-transfer-stopped-principal-secretary-order-kerala"
published_at: "2026-09-02T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a97ecf35b419_1000232030.jpg"
keywords: ["Health Department Transfer", "Principal Secretary Order", "Hospital Staff"]
---

# ആരോഗ്യവകുപ്പിൽ പൊതു സ്ഥലംമാറ്റം നിർത്തിവയ്ക്കണം; ഉത്തരവുമായി പ്രിൻസിപ്പൽ സെക്രട്ടറി

> **Lead Summary:** **തിരുവനന്തപുരം: **ആരോഗ്യവകുപ്പിൽ പൊതു സ്ഥലംമാറ്റം നിർത്തിവയ്ക്കണമെന്ന് ഉത്തരവ്. ഭരണപരമായ സ്ഥലം മാറ്റങ്ങളും പ്രൊമോഷൻ നിയമനങ്ങളും മാത്രം നടത്തിയാൽ മതിയെന്ന് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവ് പുറത്തിറക്കി.

## Article Content

**തിരുവനന്തപുരം: **ആരോഗ്യവകുപ്പിൽ പൊതു സ്ഥലംമാറ്റം നിർത്തിവയ്ക്കണമെന്ന് ഉത്തരവ്. ഭരണപരമായ സ്ഥലം മാറ്റങ്ങളും പ്രൊമോഷൻ നിയമനങ്ങളും മാത്രം നടത്തിയാൽ മതിയെന്ന് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവ് പുറത്തിറക്കി.

ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് പൊതു സ്ഥലംമാറ്റം നിർത്തിവയ്ക്കാനുള്ള തീരുമാനം. ആശുപത്രികളുടെ സൗകര്യപ്രദമായ പ്രവർത്തനത്തിന് വേണ്ടിയാണ് നിലവിൽ പൊതു സ്ഥലംമാറ്റം നിർത്തിവയ്ക്കുന്നതെന്നും ഉത്തരവിൽ പറഞ്ഞു. ആരോഗ്യ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകൾക്കാണ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദ്ദേശം.

അതേസമയം ആരോഗ്യവകുപ്പിലെ ജീവനക്കാരുടെ സംഘടന പൊതുസ്ഥലമാറ്റം നടത്തിയതിനെതിരെ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. രാഷ്ട്രീയ ഇടപെടൽ മൂലമുള്ള സ്ഥലംമാറ്റം ആയിരിക്കും ഇതിന്റെ പിന്നിൽ നടക്കുകയെന്ന് പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380860/health-department-general-transfer-stopped-principal-secretary-order-kerala)