---
title: "സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം; രാത്രി 7 മുതൽ 12 വരെ"
english_title: "Partial Power Cut In Kerala Today From 7 PM To Midnight"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380894/partial-power-cut-in-kerala-today-from-7-pm-to-midnight"
published_at: "2026-09-02T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9833e5bdca3_images_(7).jpeg"
keywords: ["Thiruvananthapuram", "Kseb"]
---

# സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം; രാത്രി 7 മുതൽ 12 വരെ

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും. രാത്രി 7നും 12നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം. ദേശീയതലത്തിൽ 12,000 മെഗാവാട്ട് വൈദ്യുതിയുടെ ലഭ്യതക്കുറവുണ്ടായ സാഹചര്യത്തിലാണ് നടപടി.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും. രാത്രി 7നും 12നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം. ദേശീയതലത്തിൽ 12,000 മെഗാവാട്ട് വൈദ്യുതിയുടെ ലഭ്യതക്കുറവുണ്ടായ സാഹചര്യത്തിലാണ് നടപടി.

വൈദ്യുതി ലഭ്യതക്കുറവുള്ള കാര്യം ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ ലിമിറ്റഡ് കെഎസ്ഇബിയെ അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളോടും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ ഗ്രിഡ് കൺട്രോളർ അഭ്യർഥിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380894/partial-power-cut-in-kerala-today-from-7-pm-to-midnight)