---
title: "യെച്ചൂരി ഉപയോഗിച്ചത് ക്രിമിനൽ കേസ് പ്രതിയുടെ വാഹനം-എൻ.ഹരിദാസ്"
english_title: "N haridas"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38093/n-haridas"
published_at: "2022-04-18T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625d149d096ba_Picsart_22-04-18_13-04-25-147.jpg"
keywords: []
---

# യെച്ചൂരി ഉപയോഗിച്ചത് ക്രിമിനൽ കേസ് പ്രതിയുടെ വാഹനം-എൻ.ഹരിദാസ്

> **Lead Summary:**  കണ്ണൂർ: പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉപയോഗിച്ച വാഹനം നാദാപുരം മേഖലയിൽ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ ആളുടേതാണെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് ആരോപിച്ചു.

## Article Content

 കണ്ണൂർ: പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉപയോഗിച്ച വാഹനം നാദാപുരം മേഖലയിൽ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ ആളുടേതാണെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് ആരോപിച്ചു.

സി.പി.എം.-എസ്.ഡി.പി.ഐ. ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം കൊടുക്കൽ വാങ്ങൽ നടന്നത്.വാഹനം ഉപയോഗിച്ചതിലൂടെ സി.പി.എമ്മും എസ്.ഡി.പി.ഐ.യും തമ്മിലുള്ള ബന്ധമാണ് വ്യക്തമാകുന്നത് -അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38093/n-haridas)