---
title: "മാനന്തവാടി കബിനി വാലി റോട്ടറി ക്ലബ്ബിന്റെ ഓണാഘോഷവും കർഷക ദിനാചരണവും സംഘടിപ്പിച്ചു; കർഷകരെ ആദരിച്ചു"
english_title: "Kabini Valley Rotary Club Celebrates Onam and Farmers Day in Mananthavady"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380935/kabini-valley-rotary-club-celebrates-onam-and-farmers-day-in-mananthavady"
published_at: "2026-09-03T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a990461e1496_WhatsApp_Image_2026-09-03_at_10.48.46_AM.jpeg"
keywords: ["wayanad", "farmer"]
---

# മാനന്തവാടി കബിനി വാലി റോട്ടറി ക്ലബ്ബിന്റെ ഓണാഘോഷവും കർഷക ദിനാചരണവും സംഘടിപ്പിച്ചു; കർഷകരെ ആദരിച്ചു

> **Lead Summary:** **മാനന്തവാടി:** കബിനി വാലി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷവും കർഷക ദിനാചരണവും വിവിധ കലാപരിപാടികളോടെ ഫേൺ ട്രീ റിസോർട്ടിൽ വെച്ച് സംഘടിപ്പിച്ചു. ക്ലബ് പ്രസിഡന്റ് റോട്ടേറിയൻ ജിൻസ് ഫാൻസി, ഐപിഡിജി റോട്ടേറിയൻ ബിജോഷ് മാനുവൽ, ഐപിപി റോട്ടേറിയൻ ഷാജി അബ്രഹാം എന്നിവർ ചേർന്ന് ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

**മാനന്തവാടി:** കബിനി വാലി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷവും കർഷക ദിനാചരണവും വിവിധ കലാപരിപാടികളോടെ ഫേൺ ട്രീ റിസോർട്ടിൽ വെച്ച് സംഘടിപ്പിച്ചു. ക്ലബ് പ്രസിഡന്റ് റോട്ടേറിയൻ ജിൻസ് ഫാൻസി, ഐപിഡിജി റോട്ടേറിയൻ ബിജോഷ് മാനുവൽ, ഐപിപി റോട്ടേറിയൻ ഷാജി അബ്രഹാം എന്നിവർ ചേർന്ന് ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

ഓണത്തിന്റെ പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന വിവിധ കലാപരിപാടികളും രസകരമായ കായിക മത്സരങ്ങളും റോട്ടറി അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി ക്ലബ്ബ് ഒരുക്കിയിരുന്നു. ആഘോഷങ്ങൾക്ക് ശേഷം എല്ലാവരും ഒരുമിച്ച് പങ്കെടുത്ത വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു. സ്നേഹവും സൗഹൃദവും പങ്കുവെച്ച ഈ സംഗമം റോട്ടറി കുടുംബത്തിന്റെ മികച്ചൊരു ഒത്തുചേരലായി മാറി.

ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന കർഷക ദിനാചരണത്തിൽ സമൂഹത്തിന്റെ നിലനിൽപ്പിനും നാടിന്റെ പുരോഗതിക്കും കർഷകർ നൽകുന്ന മഹത്തായ സംഭാവനകളെ യോഗം അനുസ്മരിച്ചു. കൃഷി മേഖലയ്ക്ക് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി, കാർഷിക രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച റോട്ടേറിയൻ ഡിഗ്വൽ തോമസ്, റോട്ടേറിയൻ രവി വി.എൻ, റോട്ടേറിയൻ സുനിൽ കെ.ജി എന്നിവരെ ചടങ്ങിൽ പ്രത്യേകമായി പൊന്നാടയണിയിച്ച് ആദരിച്ചു. റോട്ടറി അംഗങ്ങളും കുടുംബാംഗങ്ങളും സജീവമായി പങ്കെടുത്തതോടെ പരിപാടികൾ ഏറെ ഹൃദ്യവും ശ്രദ്ധേയവുമായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380935/kabini-valley-rotary-club-celebrates-onam-and-farmers-day-in-mananthavady)