---
title: "സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്; പവന് 2440 രൂപ വർധിച്ചു"
english_title: "Gold Price Surges In Kerala Pavan Up By 2440 Rupees Today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380943/gold-price-surges-in-kerala-pavan-up-by-2440-rupees-today"
published_at: "2026-09-03T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a990dfdcf656_images_(1).jpeg"
keywords: ["thiruvananthapuram", "goldrate"]
---

# സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്; പവന് 2440 രൂപ വർധിച്ചു

> **Lead Summary:** **കോഴിക്കോട്**: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വർധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവൻ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന് 305 രൂപ വർധിച്ച് 14,240 രൂപയുമായി.

## Article Content

**കോഴിക്കോട്**: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വർധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവൻ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന് 305 രൂപ വർധിച്ച് 14,240 രൂപയുമായി.

കഴിഞ്ഞയാഴ്ചയിലെ തുടർച്ചയായ വിലയിടിവിനൊടുവിലാണ് ഇപ്പോൾ ഒറ്റയടിക്ക് വില ഉയർന്നിരിക്കുന്നത്. ആഗസ്റ്റ് 24ന് പവൻ വില 1,20,240 രൂപയിലെത്തിയിരുന്നു. പിന്നീട് ഇത് ഒരാഴ്ച കൊണ്ട് 9000 രൂപയോളം ഇടിഞ്ഞിരുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയ ആക്രമണങ്ങൾക്കിടയിൽ എണ്ണവില തുടർച്ചയായി ഉയർന്നത് സ്വർണത്തെ ബാധിച്ചിരുന്നു.

ആഗോള വിപണിയിലും സ്വർണവില കുതിപ്പിലാണ്. സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 66 ഡോളർ വർധിച്ച് 4435 ഡോളർ എന്ന നിരക്കിലാണുള്ളത്. വെള്ളിക്ക് രണ്ട് ശതമാനത്തോളം ഉയർന്ന് ട്രോയ് ഔൺസിന് 66.16 ഡോളർ എന്ന നിലയിലുമാണ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380943/gold-price-surges-in-kerala-pavan-up-by-2440-rupees-today)