---
title: "ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം"
english_title: "Sabarimala Gold Theft Case Former Devaswom Board President PS Prasanth Gets Bail"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380952/sabarimala-gold-theft-case-former-devaswom-board-president-ps-prasanth-gets-bail"
published_at: "2026-09-03T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9917ab1464f_ss_(1).jpeg"
keywords: ["Sabarimala", "presanth"]
---

# ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

> **Lead Summary:** **ശബരിമല: **ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആരോഗ്യാവസ്ഥ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.

## Article Content

**ശബരിമല: **ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആരോഗ്യാവസ്ഥ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.

അറസ്റ്റിലായതിന്റെ 43-ാം ദിവസമാണ് പ്രശാന്ത് ജയിലിൽ നിന്ന് മോചിതനാകുന്നത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് വീണ്ടും ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.

ആദ്യത്തെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് റിമാൻഡിൽ കഴിയവെ പ്രശാന്തിന് തലയിൽ രക്തസ്രാവം ഉണ്ടാവുകയും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. നിലവിലും അദ്ദേഹം അവിടെ ചികിത്സയിലാണ്.

ഈ കേസിൽ പ്രശാന്തിനൊപ്പം അറസ്റ്റിലായ മുൻ ദേവസ്വം ബോർഡംഗം എ അജികുമാറിന് ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380952/sabarimala-gold-theft-case-former-devaswom-board-president-ps-prasanth-gets-bail)