---
title: "തില്ലങ്കേരിയിൽ വീടിന്റെ അടുക്കളയിലെ കഞ്ഞിക്കലത്തിൽ മൂർഖൻ പാമ്പ്; വനപാലകൻ പിടികൂടി കാട്ടിൽ വിട്ടു"
english_title: "Cobra Found Inside Rice Pot at Thillankeri House in Iritty: Rescued Safely"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380964/cobra-found-inside-rice-pot-at-thillankeri-house-in-iritty-rescued-safely"
published_at: "2026-09-03T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a992254cd8a8_1000269859.jpg"
keywords: ["Thillankeri News", "Iritty News", "Cobra Rescued", "Kerala Snake Rescue"]
---

# തില്ലങ്കേരിയിൽ വീടിന്റെ അടുക്കളയിലെ കഞ്ഞിക്കലത്തിൽ മൂർഖൻ പാമ്പ്; വനപാലകൻ പിടികൂടി കാട്ടിൽ വിട്ടു

> **Lead Summary:** **ഇരിട്ടി: **തില്ലങ്കേരിയിൽ വീടിന്റെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന കഞ്ഞിക്കലത്തിൽ കൂറ്റൻ മൂർഖൻ പാമ്പിനെ കണ്ടെത്തി. തില്ലങ്കേരിയിലെ 'ഷാമില മൻസിൽ' മുനീർ ഫൈസിയുടെ വീട്ടിലാണ് അർദ്ധരാത്രിയോടെ വീട്ടുകാരെ പരിഭ്രാന്തിയിലാക്കിയ ഈ സംഭവം നടന്നത്.

## Article Content

**ഇരിട്ടി: **തില്ലങ്കേരിയിൽ വീടിന്റെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന കഞ്ഞിക്കലത്തിൽ കൂറ്റൻ മൂർഖൻ പാമ്പിനെ കണ്ടെത്തി. തില്ലങ്കേരിയിലെ 'ഷാമില മൻസിൽ' മുനീർ ഫൈസിയുടെ വീട്ടിലാണ് അർദ്ധരാത്രിയോടെ വീട്ടുകാരെ പരിഭ്രാന്തിയിലാക്കിയ ഈ സംഭവം നടന്നത്.

അർദ്ധരാത്രി ഒന്നരയോടെയാണ് അടുക്കളയിൽ വെച്ച കഞ്ഞിക്കലത്തിൽ മൂർഖൻ പാമ്പ് ചുരുണ്ടുകൂടി കിടക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പെട്ടെന്ന് പാമ്പിനെ കണ്ടതോടെ വീട്ടുകാർ പരിഭ്രാന്തരായെങ്കിലും സമയോചിതമായി ഇടപെടുകയായിരുന്നു. തുടർന്ന് ഇരിട്ടി ഫോറസ്റ്റ് സെക്ഷൻ താത്കാലിക വാച്ചറും സ്നേക്ക് റെസ്ക്യൂവറുമായ ഫൈസൽ വിളക്കോടിനെ വിവരം ഉടൻതന്നെ അറിയിച്ചു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫൈസൽ വിളക്കോട് സാഹസികമായി കഞ്ഞിക്കലത്തിൽ നിന്ന് മൂർഖൻ പാമ്പിനെ സുരക്ഷിതമായി പിടികൂടുകയായിരുന്നു. തുടർന്ന് പാമ്പിന് പരിക്കുകളൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഉൾവനത്തിലേക്ക് തുറന്നുവിട്ടു. സമയോചിതമായ ഇടപെടലിലൂടെ വൻ അപകടമാണ് ഒഴിവായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380964/cobra-found-inside-rice-pot-at-thillankeri-house-in-iritty-rescued-safely)