---
title: " കോട്ടക്കീൽ പുഴയോരത്ത് ചൂണ്ടയിടൽ മത്സരം മെയ് 22ന് "
english_title: "Baiting competition at Kottakkeel river bank"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38097/baiting-competition-at-kottakkeel-river-bank"
published_at: "2022-04-18T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625d20ff17256_nav-right.jpg"
keywords: []
---

#  കോട്ടക്കീൽ പുഴയോരത്ത് ചൂണ്ടയിടൽ മത്സരം മെയ് 22ന് 

> **Lead Summary:** ഏഴിലം: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മെയ് 22ന് കോട്ടക്കീൽ പുഴയോരത്ത് ചൂണ്ടയിടൽ മത്സരം സംഘടിപ്പിക്കുന്നു. പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.ഏഴിലം കൺവെൻഷൻ സെൻ്ററിൽ ചേർന്ന യോഗത്തിൽ എം വിജിൻ എംഎൽഎ അധ്യക്ഷത വഹിച്ചു.

## Article Content

ഏഴിലം: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മെയ് 22ന് കോട്ടക്കീൽ പുഴയോരത്ത് ചൂണ്ടയിടൽ മത്സരം സംഘടിപ്പിക്കുന്നു. പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.ഏഴിലം കൺവെൻഷൻ സെൻ്ററിൽ ചേർന്ന യോഗത്തിൽ എം വിജിൻ എംഎൽഎ അധ്യക്ഷത വഹിച്ചു.

ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, ഏഴോം പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ, ഏഴില്ലം ടൂറിസം സൊസൈറ്റി ചെയർമാൻ അബ്ദുൽ ഖാദർ പനക്കാട്, ഏഴിലം ടൂറിസം സൊസൈറ്റി എം ഡീ പി പി രവീന്ദ്രൻ, കേരള ഫിഷിംഗ് ആൻഡ് ആംഗ്ലിങ് അസോസിയേഷൻ പ്രതിനിധികളായ പ്രജിത്ത് എം. എൻ., ശീതൽ കാളിയത്ത്, വരുൺ സുരേഷ്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഒ വി നാരായണൻ, ഡീ ടീ പിസി സെക്രട്ടറി ജിജേഷ് കുമാർ ജെകെ തുടങ്ങിയവർ സംസാരിച്ചു.

എം വിജിൻ എംഎൽഎ ചെയർമാനും ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ജനറൽ കൺവീനറുമായി 101 അംഗ സംഘടക സമിതിയും 25 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയും രൂപീകരിച്ചു. കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി പി ഷാജിർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡി വിമല, ഏഴോം പഞ്ചായത്ത് പ്രസിഡൻറ് പി ഗോവിന്ദൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഒ വി നാരായണൻ, ഏഴിലം ടൂറിസം സൊസൈറ്റി ചെയർമാൻ അബ്ദുൽ ഖാദർ പനക്കാട്, ഏഴോ സഹകരണ ബാങ്ക് പ്രസിഡൻറ് ചന്ദ്രൻ കെ, ദിനേശ് ചെറുകാട്ടിൽ, ജിജേഷ് കുമാർ ജെ കെ, പ്രശാന്ത് വാസുദേവ്, പ്രജിത്ത്.

എം.എൻ. തുടങ്ങിയവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്. മെയ് 22 ഉച്ചയ്ക്ക് 2 മണി മുതലാണ് കോട്ടകീൽ പുഴയോരത്തു വെച്ച് ദേശീയ ചൂണ്ടയിടൽ മത്സരം നടത്തുക. 1000 രൂപ രജിസ്ട്രേഷൻ ഫീസ് അടച്ച് കണ്ണൂർ ഡീ ടി പിസിയുടെ വെബ്സൈറ്റ് വഴി മെയ് 21 മുതൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

വിജയികൾക്ക് ഒരു ലക്ഷത്തിലധികം രൂപയുടെ സമ്മാനങ്ങൾ നൽകും. കണ്ണൂരിലെ ജലാശയങ്ങൾ ഉപയോഗിച്ച് സുസ്ഥിര ടൂറിസം വികസനം മുൻനിർത്തി നടത്തുന്ന ഈ പരിപാടിയിൽ എല്ലാവരുടെയും സഹകരണം ഡീടി പിസി ചെയർമാൻകൂടിയായ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38097/baiting-competition-at-kottakkeel-river-bank)