---
title: "അനധികൃത ഈട്ടിമുറി: മുൻ ചീഫ് സെക്രട്ടറിയും വയനാട് കളക്ടറുമടക്കം ഏഴു പേർക്ക് വക്കീൽ നോട്ടീസ്"
english_title: "Illegal Rosewood Cutting Wayanad Notice Former Chief Secretary Collector High Court"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380979/illegal-rosewood-cutting-wayanad-notice-chief-secretary-collector"
published_at: "2026-09-03T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a994544722fb_1000232328.jpg"
keywords: ["Illegal Rosewood Cutting", "Wayanad Thrikkaipatta", "Kerala Land Conservancy Act"]
---

# അനധികൃത ഈട്ടിമുറി: മുൻ ചീഫ് സെക്രട്ടറിയും വയനാട് കളക്ടറുമടക്കം ഏഴു പേർക്ക് വക്കീൽ നോട്ടീസ്

> **Lead Summary:** **കൽപ്പറ്റ: **വയനാട്ടിലെ തൃക്കൈപ്പറ്റ വില്ലേജിൽപ്പെട്ട നത്തംകുനിയിൽ റവന്യൂ പട്ടയഭൂമിയിൽ നിന്ന് അനധികൃതമായി ഈട്ടി മുറിച്ചതിന് കേരള ലാൻഡ് കൺസർവൻസി നിയമപ്രകാരം ഭൂവുടമയ്ക്ക് ചുമത്തിയ പിഴ ഈടാക്കാത്തതിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ അഭിഭാഷകൻ.

## Article Content

**കൽപ്പറ്റ: **വയനാട്ടിലെ തൃക്കൈപ്പറ്റ വില്ലേജിൽപ്പെട്ട നത്തംകുനിയിൽ റവന്യൂ പട്ടയഭൂമിയിൽ നിന്ന് അനധികൃതമായി ഈട്ടി മുറിച്ചതിന് കേരള ലാൻഡ് കൺസർവൻസി നിയമപ്രകാരം ഭൂവുടമയ്ക്ക് ചുമത്തിയ പിഴ ഈടാക്കാത്തതിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ അഭിഭാഷകൻ.

ജില്ലാ മുൻ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. ജോസഫ് മാത്യുവാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഇതിനു മുന്നോടിയായി അദ്ദേഹം മുൻ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക്, വയനാട് മുൻ കളക്ടറായിരുന്ന ഡോ.അദീല അബ്ദുള്ള, നിലവിലെ ജില്ലാ കളക്ടർ, വൈത്തിരി തഹസിൽദാർ, തൃക്കൈപ്പറ്റ വില്ലേജ് ഓഫീസർ, ഭൂവുടമ അരീക്കര സുഹറ, ഭർത്താവ് ഷെരീഫ് എന്നിവർക്ക് കോഴിക്കോട് ബാറിലെ അഡ്വ.പി.ടി. രാജേഷ് മുഖേന നോട്ടീസ് അയച്ചു.

ഭൂവുടമ പിഴ അടിയന്തരമായി അടച്ചില്ലെങ്കിൽ പൊതുഖജനാവിന് നേരിട്ട നഷ്ടം ഈ ഏഴുപേരിൽ നിന്ന് വസൂലാക്കുന്നതിന് ഉത്തരവ് തേടി ഹൈക്കോടതിയെ സമീപിക്കുമെന്ന് നോട്ടീസിൽ പറയുന്നു.

തൃക്കൈപ്പറ്റ വില്ലേജിൽ ബ്ലോക്ക് നമ്പർ 29ൽ സർവേ നമ്പർ 59/1ൽപ്പെട്ട ഭൂമിയിലെ റിസർവ് മരമാണ് 2020 ഡിസംബറിൽ മുറിച്ചത്. ഇതിന്റെ പേരിൽ 2021 ജനുവരി 11ന് കെഎൽസി നിയമപ്രകാരം ഭൂവുടമയ്ക്കെതിരെ കേസെടുത്ത റവന്യൂ അധികാരികൾ വൈകാതെ തടികൾ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും പിഴ ഈടാക്കാത്തതാണ് നിയമനടപടിക്ക് കാരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380979/illegal-rosewood-cutting-wayanad-notice-chief-secretary-collector)